ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മിന്നും താരമാണ് സ്പിന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ്. ഇന്ത്യയ്ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 711 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ 163 മത്സരങ്ങളില്‍ നിന്നും 150 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനൊപ്പം ഐ.പി.എല്ലില്‍ താരം കളിച്ചിട്ടുണ്ട്.
ഇപ്പോള്‍ സി.എസ്.കെ ക്യാപ്റ്റനും ഐതിഹാസിക താരവുമായി എം.എസ്. ധോണിയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഹര്‍ഭജന്‍. ഇരുവരും സംസാരിച്ചിട്ട് 10 വര്‍ഷത്തോളമായെന്നും കാരണമെന്താണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹര്‍ഭജന്‍ പറഞ്ഞത്.
ഹര്‍ഭജന്‍ ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്
‘ഞാന്‍ ധോണിയുമായി സംസാരിക്കാറില്ല. ഞാന്‍ ചെന്നൈയിലായിരുന്നപ്പോള്‍ ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. നടത്തിയിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ സംസാരിക്കാതെ ആയിട്ട് 10 വര്‍ഷമായി. കാരണം എനിക്കറിയില്ല. ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി കളിക്കുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ ഗ്രൗണ്ടില്‍ സംസാരിച്ചത്. മത്സരങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പരസ്പരം മുറികളില്‍ പോലും പോയിട്ടില്ല,
എനിക്ക് ധോണിയോട് ഒരു പ്രശ്‌നവും ഇല്ല, അവന് എന്തെങ്കിലും ഉണ്ടെങ്കില്‍ എന്നോട് എപ്പോള്‍ വേണമെങ്കിലും പറയാം. എന്റെ കോളുകള്‍ എടുക്കുന്നവരെ മാത്രം വിളിക്കുന്നതിനാല്‍ ഞാന്‍ ഒരിക്കലും ധോണിയെ വിളിക്കാന്‍ ശ്രമിച്ചില്ല. ഞാന്‍ എന്റെ സുഹൃത്തുക്കളുമായി നല്ല ബന്ധം നിലനിര്‍ത്തുന്നു.
ഏത് ബന്ധവും ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങള്‍ ആര്‍ക്കെങ്കിലും ബഹുമാനം നല്‍കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അത് തിരിച്ച് ലഭിക്കണം. ഞാന്‍ ആരെയെങ്കിലും വിളിച്ചിട്ട് അവന്‍ ഒന്നോ രണ്ടോ തവണ എന്റെ ഫോണ്‍ എടുത്തില്ലെങ്കില്‍, ഞാന്‍ ആ ഭാഗം ചിന്തിക്കില്ല,’ ഹര്‍ഭജന്‍ സിങ് ന്യൂസ് 18നോട് പറഞ്ഞു.
Content Highlight: Harbhajan Singh Talking About M.S Dhoni