|

അവര്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കും, അത്രക്ക് ശക്തരാണ് അവര്‍; വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ തകര്‍പ്പന്‍ പ്രകടനമാണ് ഓരോ ഫ്രാഞ്ചൈസികളും കാഴ്ചവെക്കുന്നത്. നിലവില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പ്ലേ ഓഫ് നിലനിര്‍ത്തിയിരിക്കുകയാണ്.

സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ 12 മത്സരത്തില്‍ നിന്ന് 8 വിജയവുമായി 16 പോയിന്റാണ് സ്വന്തമാക്കിയത്. +0.349 നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്.

ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ 13 മത്സരങ്ങളില്‍ നിന്ന് 9 വിജയവും മൂന്നു തോല്‍വിയും അടക്കം 19 പോയിന്റാണ് ടീം സ്വന്തമാക്കിയത്. +1.428 എന്ന മികച്ച നെറ്റ് റണ്‍ റേറ്റും ടീമിനുണ്ട്. കഴിഞ്ഞ ദിവസം നടക്കാനിരുന്ന മത്സരം മഴകാരണം ഉപേക്ഷിച്ചപ്പോള്‍ ഗുജറാത്തിനും കൊല്‍ക്കത്തക്കും ഓരോ പോയിന്റ് വീതം നല്‍കുകയായിരുന്നു.

എന്നാല്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കുന്ന ടീമിനെ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യ താരം ഹര്‍ഭജന്‍ സിങ്. സ്റ്റാര്‍ സ്പോര്‍ട്സിലെ ഒരു ചര്‍ച്ചയ്ക്കിടെ ഐ.പി.എല്‍ 2024 ട്രോഫി സ്വന്തമാക്കാനുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സാധ്യതകളെക്കുറിച്ച് ഹര്‍ഭജനോട് ചോദിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു ഹര്‍ഭജന്‍.

‘മികച്ച ടീം ആയതിനാല്‍ അവര്‍ക്ക് അവസരങ്ങളുണ്ട്. അങ്ങേയറ്റം സമതുലിതമായ ടീമാണ് കൊല്‍ക്കത്ത. അവരുടെ ടീമില്‍ അവര്‍ക്ക് എന്തെങ്കിലും കുറവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഓപ്പണിങ് സ്ലോട്ടുകള്‍, മധ്യനിര, ഫാസ്റ്റ്, സ്പിന്‍ ബൗളിങ് എന്നിവയെല്ലാം സജ്ജമാണ്. ഒരു നല്ല ടീമിന് ഉണ്ടായിരിക്കേണ്ട എല്ലാ ഓപ്ഷനുകളും അവര്‍ക്കുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് ടേബിള്‍ ടോപ്പറാവാന്‍ സാധിച്ചത്,’ ഹര്‍ഭജന്‍ പ്രതികരിച്ചു.

‘ട്രോഫി ഉയര്‍ത്താനുള്ള ശക്തരായ മത്സരാര്‍ത്ഥികളാണ് അവര്‍ക്കുള്ളത്, ഈ സീസണില്‍ അവരെ തോല്‍പ്പിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്,’ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Harbhajan Singh Talking About KKR

Latest Stories

Video Stories