|

ബുംറയില്ലെങ്കിലും ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ സാധിക്കണം: ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഫെബ്രുവരി 19നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചാമ്പന്യന്‍സ് ട്രോഫി നടക്കുന്നത്. ദുബായിലും പാകിസ്ഥാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. എല്ലാ ടൂമുകളും തങ്ങളുടെ ഫൈനല്‍ സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു.

ഒട്ടേറെ സൂപ്പര്‍ താരങ്ങളാണ് എല്ലാ ടീമുകളിലും നിന്ന് പരിക്ക് കാരണം പുറത്തായത്. ഇന്ത്യയ്ക്ക് സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ നഷ്ടമായത് ഏറെ നിരാശാജനകമാണ്. പകരമായി സ്‌ക്വാഡില്‍ ഇടം നേടിയത് യുവ പേസര്‍ ഹര്‍ഷിത് റാണയാണ്.

Jasprit Bumrah

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബുംറ കളം വിട്ടിരുന്നു. ഇന്ത്യയുടെ വലിയ വിജയങ്ങളില്‍ ബുംറയുടെ സാന്നിധ്യം വളരെ വലുതാണ്. മികച്ച പ്രകടനങ്ങള്‍ നടത്തിയ മാച്ച് വിന്നറാണ് ബുംറ. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുംറയുടെ വിടവ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി തന്നെയാണ്. ഏകദിനത്തില്‍ 149 വിക്കറ്റും ടി-20 89 വിക്കറ്റും നേടിയ താരം ടെസ്റ്റില്‍ 209 വിക്കറ്റും നേടി.

എന്നാല്‍ ബുംറയില്ലെങ്കിലും ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാന്‍ സാധിക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍. ഇന്ത്യ തന്നെയാണ് കിരീടം സ്വന്തമാക്കാന്‍ ഏറെ സാധ്യതയുള്ള ടീമെന്നും മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് രവീന്ദ്ര ജഡേജ എന്നിവരെ പോലെയുള്ള മികച്ച സീനിയര്‍ താരങ്ങള്‍ ഇന്ത്യയ്ക്ക് ഇണ്ടെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.

ഹര്‍ഭജന്‍ സിങ് പറഞ്ഞത്

‘ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീട ജേതാക്കളാകാന്‍ ഏറ്റവും സാധ്യത ഉള്ള ടീം ഇന്ത്യ തന്നെയാണ്. ജസ്പ്രീത് ബുംറ തന്നെയാണ് ഇന്ത്യയുടെ പ്രധാന അടിത്തറ. പക്ഷെ ബുംറ ഇല്ലെങ്കിലും നല്ല എക്‌സ്പീരിയന്‍സ് ആയ മറ്റു താരങ്ങള്‍ ഇന്ത്യക്ക് ഉണ്ട്. അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അത് ടീമിന് ഗുണമാണ്. ബുംറ ഇല്ലെങ്കിലും ഇന്ത്യക്ക് കപ്പ് നേടാന്‍ സാധിക്കണം,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

Content Highlight: Harbhajan Singh Talking About Jasprit Bumrah