രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് പിന്നാലെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പ്രതാപ കാലത്തെ കായിക ലോകത്തെ ഓര്‍മിപ്പിച്ച് ഹര്‍ഭജന്‍ സിങ്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ അവസ്ഥ കണ്ടിട്ട് ദുഖം തോന്നുന്നുവെന്നും ഒരുകാലത്ത് എല്ലാവര്‍ക്കും നേരിടാന്‍ പേടിയുള്ള ടീമായിരുന്നു വെസ്റ്റിന്‍ഡീസെന്നും ഭാജി പറഞ്ഞു. നല്ല കളിക്കാരെ ടീമിന് തിരിച്ചുകിട്ടട്ടെയെന്നും ഭാജി പറഞ്ഞു.
ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് വിന്‍ഡീസ് ടീമിനോടുള്ള സ്‌നേഹം ഹര്‍ഭജന്‍ പങ്കുവെച്ചത്.
“വെസ്റ്റിന്‍ഡീസ്” എന്ന പേര് തന്നെ ഓര്‍മ്മിപ്പിക്കുന്നത് മഹാന്മാരായെ കളിക്കാരെയാണെന്ന് ഭോഗ്‌ലെ പറഞ്ഞു. ഫാസ്റ്റ്ബൗളര്‍മാരും പ്രതിഭാശാലികളായ ബാറ്റ്‌സ്മാന്‍മാരും വലിയ കാണികളുമുണ്ടതില്‍. സ്ലെഡ്ജിങ് ഇല്ലാത്ത കളിയും സംഗീതവും തമാശയും ക്രിക്കറ്റിനോടുള്ള ആദരവുമാണത്. ഇപ്പോഴുള്ളത് വിന്‍ഡീസ് മാത്രമാണ്, വിന്‍ഡീസ് വെസ്റ്റിന്‍ഡീസായി മാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഭോഗ്‌ലെ പറഞ്ഞു.
രാജ്‌കോട്ട് ടെസ്റ്റ് അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ ഇന്ത്യ ഇന്നിങ്സിനും 272 റണ്‍സിനുമാണ് വിന്‍ഡീസിനെ ഇന്ന് പരാജയപ്പെടുത്തിയത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണിപ്പോള്‍.