ipl 2021
ഹര്‍ഭജന്‍ ഇനി കൊല്‍ക്കത്തക്കൊപ്പം, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2021 Feb 18, 03:04 pm
Thursday, 18th February 2021, 8:34 pm

മുംബൈ: മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍. 2 കോടി രൂപയ്ക്കാണ് ടര്‍ബണേറ്ററെ ഷാരൂഖ് ഖാന്‍ ടീം സ്വന്തമാക്കിയത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

അതേസമയം ചേതേശ്വര്‍ പൂജാര ഐ.പി.എല്‍ 2021 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജഴ്‌സിയണിയും. 50 ലക്ഷം രൂപയ്ക്കാണ് പൂജാരയെ ചെന്നൈ സ്വന്തമാക്കിയത്.

നേരത്തെ ഇംഗ്ലണ്ട് താരം മോയിന്‍ അലിയേയും ചെന്നൈ സൂപ്പര്‍കിംഗ്‌സ് സ്വന്തമാക്കിയിരുന്നു.

അതേസമയം 2021 സീസണിലേക്കുള്ള താരലേലത്തില്‍ റെക്കോഡ് തുകയ്ക്ക് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 16.25 കോടി രൂപയാണ് രാജസ്ഥാന്‍ മോറിസിനായി മുടക്കിയത്.

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനായിരുന്നു ഇതിന് മുന്‍പത്തെ റെക്കോഡ് തുക. 16 കോടി രൂപ. ഡല്‍ഹി ടീമാണ് യുവിയെ മുന്‍പ് റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയിരുന്നത്.

ഓസീസ് വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 14.25 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.

ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ 3.20 കോടി രൂപയ്ക്ക് കൊല്‍ക്കത്തയും സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Harbhajan Singh joins KKR  Mumbai Indians pick Arjun Tendulkar