സെപ്റ്റംബര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതോടെ എ, ബി, സി, ഡി എന്നീ ടീമുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരമ്പരയില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും ജസ്പ്രീത് ബുംറയ്ക്കും ബി.സി.സി.ഐ വിശ്രമം കൊടുത്തിരുന്നു. ഇതേത്തുടര്‍ന്ന് താരങ്ങള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പല മുന്‍ താരങ്ങളും വിമര്‍ശനം അറിയിച്ചിരുന്നു.
ഇപ്പോള്‍ രോഹിത് ശര്‍മ്മ , വിരാട് കോഹ്‌ലി തുടങ്ങിയ താരങ്ങള്‍ ദുലീപ് ട്രോഫിയില്‍ കളിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍. താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് മറ്റ് താരങ്ങള്‍ക്ക് വലിയ പ്രചോദനമാകുമെന്നും എന്നാല്‍ കളിക്കണോ വേണ്ടയോ എന്ന തീരുമാനം അവരുടേതാണെന്നുമാണ് ഹര്‍ഭജന്‍ പറഞ്ഞത്.
‘അവര്‍ (രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ) 2024ലെ ദുലീപ് ട്രോഫിയില്‍ കളിക്കുകയാണെങ്കില്‍ അത് വളരെ നല്ലതാണ്. ഒരു വലിയ കളിക്കാരന്‍ ഇത്തരം ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍, അത് അവരോടൊപ്പം കളിക്കുന്ന മറ്റ് കളിക്കാര്‍ക്ക് വലിയ പ്രചോദനമാണ്. ഈ കളിക്കാര്‍ക്ക് മത്സരങ്ങള്‍ മികച്ചതാക്കാന്‍ കഴിയും. എന്നിരുന്നാലും, കളിക്കണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണ്. അവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ഹര്‍ഭജന്‍ പറഞ്ഞു.
മൂവര്‍ക്കും പുറമെ പേസ് ബൗളര്‍ മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, സ്പിന്‍ ബൗളര്‍ രവീന്ദ്ര ജഡേജ എന്നിവരും പരിക്ക് മൂലം മാറി നില്‍ക്കുകയാണ്.
ടീം എ
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, കെ. എല്‍. രാഹുല്‍, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കോട്ടിയന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവേരപ്പ, കുമാര്‍ കുശാഗ്ര, ശാശ്വത് റാവത്ത്.
ടീം ബി
അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത്, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി*, വാഷിങ്ടണ്‍ സുന്ദര്‍, നവ്നദീപ് സാനി, യാഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍, രവിശ്രീനിവാസല്‍ സായ്കിഷോര്‍, മോഹിത് അവസ്തി, നാരായണ്‍ ജഗദീശന്‍.
(*ഫിറ്റ്‌നസ്സിന്റെ അടിസ്ഥാനത്തിലാകും നിതീഷ് കുമാര്‍ റെഡ്ഡിയുടെ ടീമിലെ സ്ഥാനം)
ടീം സി
ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാടിദാര്‍, അഭിഷേക് പോരെല്‍, സൂര്യകുമാര്‍ യാദവ്, ബാബ ഇന്ദ്രജിത്ത്, ഹൃത്വിക് ഷോകീന്‍, മാനവ് സുതര്‍, ഗൗരവ് യാധവ്, വൈശാഖ് വിജയ്കുമാര്‍, അന്‍ഷുല്‍ കാംബോജ്, ഹിമാന്‍ഷു ചൗഹാന്‍, മായങ്ക് മര്‍കണ്ഡേ, സന്ദീപ് വാര്യര്‍.
Content Highlight: Harbhajan Singh Hope Rohit, Virat And Bumrah Will Play Duleep Trophy 2024