| Thursday, 3rd December 2020, 6:20 pm

'ചുമ്മാതല്ല ടീമിന് പുറത്ത് നില്‍ക്കുന്നത്'; കൊവിഡ് രോഗമുക്തി നിരക്ക് കൂടുതലുള്ള ഇന്ത്യയ്ക്ക് വാക്‌സിന്‍ വേണ്ടെന്ന് പറഞ്ഞ ഹര്‍ഭജനെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് കൂടുതലാണെന്നിരിക്കെ വാക്‌സിന്റെ ആവശ്യമുണ്ടോയെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ലോകത്ത് കണ്ടെത്തിയ വാക്‌സിനുകളുടെ ഫലപ്രാപ്തി താരതമ്യം ചെയ്തായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

‘ഫൈസര്‍-ബയോടെക് വാക്‌സിന്‍ – 94.5% കൃത്യത, മോഡേണ വാക്‌സിന്‍- 90% കൃത്യത, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍- 90% കൃത്യത, ഇന്ത്യയുടെ രോഗമുക്തി നിരക്ക് വാക്‌സിനില്ലാതെ 93.6%. നമുക്ക് യഥാര്‍ത്ഥത്തില്‍ വാക്‌സിന്‍ ആവശ്യമുണ്ടോ?’, എന്നായിരുന്നു ഹര്‍ഭജന്റെ ചോദ്യം.

എന്നാല്‍ ഹര്‍ഭജന്റെ ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.

ക്രിക്കറ്റില്‍ സ്പിന്നര്‍മാര്‍ മെല്ലെയാണ് പന്തെറിയുക എന്നതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ ലെഗ് പാഡ് ധരിക്കേണ്ടതുണ്ടോ എന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ ചോദിച്ചത്. വാട്‌സാപ്പില്‍ നിന്നായിരിക്കും ഈ ഗവേഷണം നടത്തിയത് എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

റിവ്യൂ നോക്കി നിശ്ചയിക്കാന്‍ ഇത് ക്രിക്കറ്റല്ലെന്നായിരുന്നു മറ്റൊരു ട്വിറ്റര്‍ യൂസറുടെ പ്രതികരണം. ഇതുകൊണ്ടാണ് നിങ്ങളെ ദേശീയ ടീമിലെടുക്കാത്തത് എന്നായിരുന്നു മറ്റൊരു പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Harbhajan Singh Brutally Trolled for Asking Whether Indians Seriously Need Covid-19 Vaccine

We use cookies to give you the best possible experience. Learn more