| Monday, 16th July 2018, 1:03 pm

'ഹിന്ദു-മുസ്‌ലിം' കളിക്കാതെ ഇന്ത്യക്കാര്‍ ക്രൊയേഷ്യയില്‍ നിന്ന് പാഠം പഠിക്കണം: ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

50 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ ലോകകപ്പ് ഫൈനല്‍ കളിക്കുമ്പോള്‍ 135 കോടിജനസംഖ്യയുള്ള ഇന്ത്യ “ഹിന്ദു-മുസ്‌ലിം” കളി കളിക്കുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലാണ് ഹര്‍ഭജന്റെ പ്രതികരണം.

“സോച് ബദലോ ദേശ് ബദലേഗാ” (നിങ്ങളുടെ ചിന്തകള്‍ മാറ്റൂ, രാജ്യം മാറും) എന്ന ഹാഷ്ടാഗിലാണ് ഹര്‍ഭജന്റെ ട്വീറ്റ്. ഇന്നലത്തെ ഫൈനലില്‍ ക്രൊയേഷ്യ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും 4-2ന് ഫ്രാന്‍സിനോട് പരാജയപ്പെടുകയായിരുന്നു.”

ഇത് ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ വിജയം

1991ല്‍ രൂപീകരിച്ച ക്രൊയേഷ്യ 1998ലാണ് ആദ്യം ലോകകപ്പ് കളിച്ചത്. പ്രഥമലോകകപ്പില്‍ തന്നെ ക്രൊയേഷ്യ സെമിഫൈനലിലെത്തിയിരുന്നു. ഫ്രാന്‍സിനോട് തോറ്റാണ് അന്ന് ക്രൊയേഷ്യ ലോകകപ്പില്‍ നിന്ന് പുറത്തായത്.

ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ലോകകപ്പ് ഉയര്‍ത്താന്‍ ഏറ്റവും യോഗ്യതയുണ്ടായിരുന്ന ക്രൊയേഷ്യ ഫൈനലിലെത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more