മുംബൈ: വിരുദ്ധ താല്‍പ്പര്യത്തിന്റെ പേരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്. ദ്രാവിഡിനെ പിന്തുണച്ച ഗാംഗുലിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.
‘ശരിക്കും..? ഇതെല്ലാം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല…ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തേക്കാള്‍ നല്ല മനുഷ്യനെ നിങ്ങള്‍ക്ക് ലഭിക്കില്ല. ഈ ഇതിഹാസതാരങ്ങള്‍ക്ക് നോട്ടീസയക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ക്രിക്കറ്റിന്റെ പുരോഗതിയ്ക്ക് അവരുടെ സേവനം ആവശ്യമാണ്. അതെ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ’- ഇതായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.
Really ?? Don’t know where it’s heading to.. u can’t get better person thn him for indian cricket. Sending notice to these legends is like insulting them.. cricket need their services for betterment.. yes god save indian cricket ? https://t.co/lioRClBl4l
— Harbhajan Turbanator (@harbhajan_singh) August 6, 2019
നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ സൗരവ് ഗാംഗുലി സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.
വിരുദ്ധ താല്‍പര്യമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണെന്ന് പറഞ്ഞ ഗാംഗുലി വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള നല്ല വഴിയാണിതെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്നും ട്വീറ്റ് ചെയ്തു.