ഞാന്‍ ധോണിയോട് സംസാരിക്കാറില്ല, 10 വര്‍ഷമായി! വെളിപ്പെടുത്തി ഹര്‍ഭജന്‍ സിങ്
Sports News
ഞാന്‍ ധോണിയോട് സംസാരിക്കാറില്ല, 10 വര്‍ഷമായി! വെളിപ്പെടുത്തി ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th December 2024, 3:36 pm

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ മാച്ച് വിന്നിങ് കോംബോ ആയിരുന്നു ഹര്‍ഭജന്‍ സിങ്ങും എം.എസ് ധോണിയും. എന്നാല്‍ നീണ്ട വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഇരുവരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായി.

2007ലും 2011ലും ഒരുമിച്ച് കളിച്ച് രണ്ട് ലോകകപ്പുകള്‍ നേടിയ മുന്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ 10 വര്‍ഷത്തിലേറെയായി പരസ്പരം സംസാരിച്ചിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് തന്നെ തുറന്നു പറഞ്ഞു.

ധോണിയും താനും തമ്മില്‍ ഉടലെടുത്ത ഭിന്നതകള്‍ പൂര്‍ണമായും വെളിപ്പെടുത്തിയില്ലെങ്കിലും ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ട് വലിയ മാച്ച് വിന്നര്‍മാര്‍ക്കിടയില്‍ ഒരുപാട് കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന ചര്‍ച്ചയും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

28 വര്‍ഷത്തിന് ശേഷം ഇന്ത്യ 50 ഓവര്‍ ലോകകപ്പ് നേടുന്ന 2011 ഏപ്രില്‍ 2 രാത്രി വരെ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ടി20ഐ കളിലെ അവിഭാജ്യ ഘടകമായിരുന്നു ഹര്‍ഭജന്‍ .

2015ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിലാണ് ഹര്‍ഭജനും ധോണിയും അവസാനമായി ഒന്നിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ശേഷം മൂന്ന് വര്‍ഷത്തിന് ശേഷം ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അവര്‍ വീണ്ടും ഒന്നിച്ചു. രണ്ട് സീസണുകള്‍ ഒന്നിച്ച് കളിച്ചു. എന്നാല്‍ അതിലൊന്നും തങ്ങളുടെ ഫീല്‍ഡ് ചര്‍ച്ചകള്‍ ഒഴികെ, ഒരു ദശാബ്ദത്തിലേറെയായി ധോണിയോട് സംസാരിച്ചിട്ടില്ലെന്ന് ഹര്‍ഭജന്‍ സിങ് സമ്മതിച്ചു.

ഞാന്‍ ധോണിയോട് സംസാരിക്കില്ല, ഹര്‍ഭജന്‍ പറഞ്ഞത്

‘ഇല്ല, ഞാന്‍ ധോണിയോട് സംസാരിക്കില്ല, സി.എസ്.കെയില്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ മത്സരകാര്യങ്ങളും ഫീല്‍ഡിനെക്കുറിച്ചും മാത്രമാണ് സംസാരിക്കാറുള്ളൂ. 10 വര്‍ഷവും അതിലധികവും കഴിഞ്ഞു ഞങ്ങള്‍ തമ്മില്‍ നല്ല രീതിയില്‍ സംസാരിച്ചിട്ട്.

സി.എസ്.കെയില്‍ കളിക്കുമ്പോള്‍ എന്താണ് ഇതിന് കാരണം എന്ന് അറിയില്ല, ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയിട്ടില്ല, ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ ഇതിഹാസ ഇന്ത്യന്‍ സ്പിന്നര്‍ പറഞ്ഞു.

യുവരാജ് സിങ്ങിനെക്കുറിച്ചും ആശിഷ് നെഹ്‌റയെക്കുറിച്ചും സംസാരിക്കുമ്പോള്‍ വാചാലനായ ഹര്‍ഭജന്‍ ധോണിയെപ്പറ്റി ചോദിച്ചപ്പോള്‍ ഒരു പടി പിന്നോട്ട് പോയി.

‘എനിക്ക് അവനോട് വിരോധമൊന്നുമില്ല. അവന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറയാം,’ എന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

2004 ഡിസംബറില്‍ ധോണി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഹര്‍ഭജന്‍ സിങ് ടീമിലെ പ്രധാനിയായിരുന്നു.

സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, കുംബ്ലെ, തുടങ്ങി ഒടുവില്‍ ധോണി വരെ ചുറ്റുമുള്ള ക്യാപ്റ്റന്‍മാര്‍ മാറിയപ്പോഴും അദ്ദേഹം ടീമിലെ അവിഭാജ്യ ഘടകമായി തന്നെ തന്നെ തുടര്‍ന്നു.

എം.എസ് ധോണിയുടെ സ്‌കീമില്‍ ഹര്‍ഭജന്‍ ആദ്യം തൊട്ടേ യോജിക്കുന്നില്ലായിരുന്നു.

2011 ലോകകപ്പിന് ശേഷം ഇന്ത്യക്കായി വെറും 10 ഏകദിനങ്ങളും ആറ് ടി-20 മത്സരങ്ങളും മാത്രമാണ് ഹര്‍ഭജന്‍ കളിച്ചത്.

ധോണിയുടെ ചുമതലയുള്ള കാലത്തോളം അദ്ദേഹം എട്ട് ടെസ്റ്റുകള്‍ കൂടി കളിച്ചു. അവസാനത്തേത് 2013 മാര്‍ച്ചിലായിരുന്നു. 2015 ല്‍ വിരാട് കോഹ്‌ലിയുടെ കീഴില്‍ രണ്ട് ടെസ്റ്റുകള്‍ കൂടി കളിച്ചു.

2021ലാണ് ഹര്‍ഭജന്‍ ക്രിക്കറ്റിനോട് വിടപറയുന്നത്.

 

 

Content highlight: Harbhajan Sing says he hasn’t spoken to Dhoni for 10 years