|

നിങ്ങളിത് കാണുക..; ഐ.പി.എല്ലില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സ് നേടുന്ന സ്വന്തം പ്രകടനം വീണ്ടും പങ്കുവെച്ച് ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ മുംബൈയ്ക്ക് വേണ്ടി തുടര്‍ച്ചയായി മൂന്ന് സിക്‌സ് അടിക്കുന്ന വീഡിയോ പങ്കുവെച്ച് ഹര്‍ഭജന്‍ സിംഗ്. ഇന്‍സ്റ്റഗ്രാമിലാണ് ഭാജി 2015 ലെ വീഡിയോ പങ്കുവെച്ചത്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ആ മത്സരം പക്ഷെ മുംബൈയ്ക്ക് ജയിക്കാനായിരുന്നില്ല. എന്നാല്‍ ഹര്‍ഭജന്‍ മികച്ച ഔള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്.


ആറ് സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 24 പന്തില്‍ 64 റണ്‍സാണ് ഭാജി അന്ന് അടിച്ചെടുത്തത്. ബൗളിംഗിനെത്തിയപ്പോള്‍ നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി.

2008 ല്‍ ഐ.പി.എല്‍ ആരംഭിച്ചപ്പോള്‍ തൊട്ട് 2018 വരെ ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്നു. 2018 മുതല്‍ ഹര്‍ഭജനെ മുംബൈ വിട്ടു. ചെന്നൈ സൂപ്പര്‍കിംഗ്‌സിലാണ് ഹര്‍ഭജന്‍ പിന്നീട് കളിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

Video Stories