ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുംബൈ: പുതിയ ജനറേഷനിലെ ഏറ്റവും ഓവര്‍ റേറ്റഡ് ആയ കളിക്കാരന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസാണെന്ന് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.
ഐ.പി.എല്ലില്‍ 16 കോടി രൂപയ്ക്ക് രാജസ്ഥാന്‍ വാങ്ങിയ ക്രിസ് മോറിസ് ഇനിയും ടീമിനോടോ വാങ്ങിയ കാശിനോടോ നീതി പുലര്‍ത്തിയിട്ടില്ലെന്നും ഹര്‍ഭജന്‍ പറയുന്നു.
‘ക്രിസ് മോറിസാണ് നിലവിലെ ഏറ്റവും ഓവര്‍ റേറ്റഡ് ആയ കളിക്കാരന്‍,’ ഹര്‍ഭജന്‍ സ്‌പോര്‍ടസ് കീഡയോട് പറഞ്ഞു.
ചില മത്സരങ്ങളിലെ സംഭാവനകളൊഴികെ ക്രിസ് മോറിസിനെക്കൊണ്ട് പ്രത്യേകിച്ച് ഉപയോഗമില്ല, പല ടൂര്‍ണമെന്റിലും ടീമില്‍ കയറിപ്പറ്റാന്‍ മോറിസ് പ്രയാസപ്പെടുകയാണെന്നും 2021 ലോകകപ്പില്‍ സ്‌ക്വാഡിലെത്താനും മോറിസിന് സാധിച്ചിട്ടില്ലെന്നും ഹര്‍ഭജന്‍ പറയുന്നു.
അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ വളരെക്കാലം മുന്‍പേ അവസാനിച്ചെന്ന് തോന്നുന്ന പോലെയാണ് നിലവിലെ അദ്ദേഹത്തിന്റെ കളിയെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഐ.പി.എല്ലില്‍ മികച്ച കരിയര്‍ റെക്കോര്‍ഡുകളല്ല താരത്തിനുള്ളത്. 2013ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച താരം ആകെ 81 മത്സരങ്ങളില്‍ നിന്നുമായി 618 റണ്‍സ് മാത്രമാണ് നേടിയത്.
കഴിഞ്ഞ സീസണില്‍ 13.40 ആവറേജില്‍ 67 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 11 മത്സരങ്ങളില്‍ നിന്നുമായി 376 റണ്‍സ് വഴങ്ങി 15 വിക്കറ്റുകളായിരുന്നു മോറിസിന്റെ സമ്പാദ്യം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Harbhajan names the most overrated cricketer of the current generation