മുംബൈ: ഇന്ത്യന്‍ ടീമിനൊപ്പമുള്ള തന്റെ അരങ്ങേറ്റ മത്സരാനുഭവങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്. ആദ്യമായി ഇന്ത്യന്‍ ഡ്രസിങ് റൂമിലേക്ക് എത്തിയപ്പോള്‍ ഹര്‍ഭജനെ കുഴക്കിയത് ഭാഷയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘എന്റെ അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങുന്നതിന് മുന്‍പ് ടീം മീറ്റിങ്ങിലെല്ലാം കളിക്കാര്‍ ഇംഗ്ലീഷിലാണ് സംസാരിച്ചത്. എനിക്കവര്‍ പറഞ്ഞതില്‍ പലതും മനസിലായില്ല. ഇംഗ്ലീഷില്‍ മറുപടി നല്‍കാനും എനിക്കായില്ല. എന്തെങ്കിലും പറയാന്‍ അവര്‍ എന്നോട് പറഞ്ഞു. ഒടുവില്‍ ഇംഗ്ലീഷ് അറിയില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു’-ഹര്‍ഭജന്‍ പറയുന്നു.
‘ഈ സമയം നായകനായിരുന്നു അസ്ഹറുദ്ദീന്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചുവന്നു. ഇംഗ്ലീഷ് സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ സ്വന്തം ഭാഷയായ പഞ്ചാബിയില്‍ സംസാരിക്കാനാണ് അസ്ഹറുദ്ദീന്‍ പറഞ്ഞത്. ടീം മീറ്റിങ്ങുകളില്‍ ഞാന്‍ പഞ്ചാബിയാണ് സംസാരിച്ചത്’. ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റിന് ഇടയിലായിരുന്നു ഹര്‍ഭജന്‍ തന്റെ ആദ്യ ടെസ്റ്റ് അനുഭങ്ങള്‍ പങ്കുവെച്ചത്. 1998 ല്‍ ബെംഗളൂരുവില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഹര്‍ഭജന്റെ അരങ്ങേറ്റം.
103 ടെസ്റ്റുകളാണ് ഹര്‍ഭജന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചത്. 417 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 236 ഏകദിനങ്ങള്‍ കളിച്ച ഹര്‍ഭജന്‍ 269 വിക്കറ്റും തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്തു.
WATCH THIS VIDEO: