ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ദല്‍ഹി കാപിറ്റല്‍സിന് ലഖ്നൗ സൂപ്പര്‍ ജെയ്ന്റ്സിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.
ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ദല്‍ഹി കാപിറ്റല്‍സിന് ലഖ്നൗ സൂപ്പര്‍ ജെയ്ന്റ്സിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.
എകാന സ്പോര്‍ട്സിറ്റിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ.എല്‍.എസ്.ജി ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ 7 നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി ദല്‍ഹി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
Rishabh Pant is back to his original form ⚡👊
Good signs for Delhi Capitals and Indian fans 🤞#RishabhPant #IPL2024 #Sportskeeda pic.twitter.com/oANjkUTWwf
— Sportskeeda (@Sportskeeda) April 13, 2024
ലഖ്‌ലൗവിന്റെ തട്ടകത്തില്‍ ദല്‍ഹി വിജയിച്ചതോടെ ടീമിന്റെ ഹെഡ് കോച്ച് സൗരവ് ഗാംഗുലിയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്.
സൗരവ് ഗാംഗുലിയുടെ കാര്യത്തില്‍ ഹര്‍ഭജന്‍ സിങ് സന്തോഷനുണ്ടെന്നാണ് പറഞ്ഞത്. ഇരുവരും വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ചതാണ്. ഓസ്ട്രേലിയയ്ക്കെതിരെ സ്പിന്നര്‍ ഹര്‍ഭജന്‍ അരങ്ങേറ്റം കുരിച്ചപ്പോള്‍ ഗാംഗുലിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.
‘ദാദയുടെ കാര്യത്തില്‍ (സൗരവ് ഗാംഗുലി) എനിക്ക് വളരെ സന്തോഷമുണ്ട്. അദ്ദേഹം പലപ്പോഴും ഡെഗ്ഔട്ടില്‍ ഒറ്റയ്ക്ക് ഉരിക്കാറായിരുന്നു പതിവ്. അതിനാല്‍ ഫ്രാഞ്ചൈസിക്കും ഗാംഗുലിക്കും ഏറെ ആവശ്യമായ വിജയമായിരുന്നു ഇത്. കളിക്കാരുടെ മുഖത്ത് പുഞ്ചിരിയും തിരിച്ചെത്തി, ഏതൊരു ഫ്രാഞ്ചൈസിക്കും ഒരു വിജയത്തിന് ചെയ്യാന്‍ കഴിയുന്നത് ഇതാണ്,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.
ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ജാക്ക് ഫ്രാസറണ്. 35 പന്തില്‍ നിന്ന് 5 സിക്സറും രണ്ട് ഫോറും അടക്കം 55 റണ്‍സ് നേടിയാണ് താരം സീസണിലെ ആദ്യ ഫിഫ്റ്റി നേടിയത്. ക്യാപ്റ്റന്‍ റിഷബ് പന്ത് 24 പന്തില്‍ നിന്ന് രണ്ട് സിക്സറും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 170 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. ഓപ്പണര്‍ പൃഥ്വി ഷാ 22 പന്തില്‍ നിന്ന് 6 ഫോര്‍ ഉള്‍പ്പെടെ 32 റണ്‍സ് നേടിയിരുന്നു.
ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായി ആറ് പോയിന്റ് സ്വന്തമാക്കി നാലാം സ്ഥാനത്താണ് എല്‍.എസ്.ജി. വിജയത്തോടെ ദല്‍ഹി നിലവില്‍ ഒമ്പതാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ആറു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും സ്വന്തമാക്കി നാല് പോയിന്റാണ് ഡല്‍ഹിക്ക് ഉള്ളത്.
Content highlight: Harbajan Singh Talking About sourav Ganguly