| Tuesday, 7th May 2024, 11:18 am

അവന്റെ മുന്നിൽ കോഹ്‌ലിയും രോഹിത്തും ഒന്നുമല്ല, ഇന്ത്യയുടെ ഏറ്റവും മികച്ച താരം അവനാണ്: ഇന്ത്യൻ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് മുംബൈ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് മുംബൈ ജയം സ്വന്തമാക്കിയത്. 51 പന്തില്‍ പുറത്താവാതെ 102 റണ്‍സ് നേടിക്കൊണ്ടായിരുന്നു സൂര്യയുടെ മിന്നും പ്രകടനം. 12 ഫോറുകളുടെയും ആറ് സിക്സുകളുടെയും കരുത്തിലാണ് സൂര്യ സെഞ്ച്വറി നേട്ടത്തിലെത്തിയത്.

ഈ തകര്‍പ്പന്‍ പ്രകടങ്ങള്‍ക്ക് പിന്നാലെ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

‘രാത്രിയില്‍ പ്രകാശിച്ചുനില്‍ക്കുന്ന സൂര്യനാണ് അവന്‍. കളിക്കളത്തില്‍ ആവാംന് എല്ലായിടത്തും ഷോട്ടുകള്‍ പായിക്കും അതുകൊണ്ട് അവനെതിരെ പന്തെറിയാന്‍ ബോളര്‍മാര്‍ക്ക് ബുദ്ധിമുട്ട് ആവും.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഒന്നും സൂര്യയുടെ മുന്നില്‍ ഒന്നുമല്ല. ടി-20യില്‍ ഏറ്റവും മികച്ച താരമാണ് അവന്‍. ഞാന്‍ സൂര്യകുമാറിനെതിരെ ബൗള്‍ ചെയ്യാന്‍ പോവുകയാണെകില്‍ എറിയുന്നതിന് മുമ്പ് മൂന്ന് തവണ ഞാന്‍ ആലോചിക്കും; ഹര്‍ഭജന്‍ പറഞ്ഞു.

അതേസമയം നിലവില്‍ 12 മല്‍സരങ്ങളില്‍ നിന്നും നാല് ജയവും എട്ട് തോല്‍വിയും അടക്കം എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. മെയ് 11ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായാണ് മുംബൈയുടെ അടുത്ത മത്സരം. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം നടക്കുക.

Content Highlight: Harbajan Singh Praises Suryakumar yadav

We use cookies to give you the best possible experience. Learn more