യുവരാജ് ഒരു പോരാളിയാണ്. ഒരിക്കലും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത പോരാളി. ഇന്ത്യന്‍ ടീമില്‍ വീണ്ടും ഇടം കണ്ടെത്താനായി മികച്ച പ്രകടനമാണ് യുവി കാഴ്ചവച്ചത് മറ്റുള്ളവര്‍ക്കും കൂടി പ്രചോദനമാണ് അദ്ദേഹം. ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറാണ്
ജലന്ധര്‍: ലോക ക്രിക്കറ്റിലെ തന്നെ മികച്ച ഫിനിഷര്‍ ധോണിയാണെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍ എന്നാല്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്റെ കണ്ണില്‍ ഇന്ത്യയുടെ മികച്ച ഫിനിഷര്‍ യുവരാജ് സിങ്ങാണ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ എകദിന ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് ഇന്ന് തനിക്ക് പ്രചോദനമായി മാറിയിരിക്കുകയാണെന്നും താരം പറഞ്ഞു.
ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യമാക്കിയാണ് താന്‍ പരിശീലനം നടത്തുന്നതെന്നും ഭാജി വ്യക്തമാക്കി. കുടുംബത്തോടൊപ്പം വിശ്രമത്തിലായിരുന്ന താരമിപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും മുന്നില്‍ കണ്ടുകൊണ്ട് കഠിന പരിശീലനത്തിലാണ്. വരുന്ന ഐ.പി.എല്‍ സീസണിലും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നും താരം ആത്മ വിശ്വാസം പ്രകടിപ്പിച്ചു.
“ഇപ്പോള്‍ നന്നായി ബൗള്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ ആത്മവിശ്വാസത്തിലാണ്. വരുന്ന മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുക്കും” താരം പറഞ്ഞു.
മുന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ സഹതാരത്തെ ഭാജി പ്രശംസിക്കുകയും ചെയ്തു. “യുവരാജ് ഒരു പോരാളിയാണ്. ഒരിക്കലും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത പോരാളി. ഇന്ത്യന്‍ ടീമില്‍ വീണ്ടും ഇടം കണ്ടെത്താനായി മികച്ച പ്രകടനമാണ് യുവി കാഴ്ചവച്ചത് മറ്റുള്ളവര്‍ക്കും കൂടി പ്രചോദനമാണ് അദ്ദേഹം. ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറാണ് യുവി”യെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.
ബി.സി.സി.ഐയ്ക്ക് എന്നില്‍ വിശ്വാസമുണ്ടെങ്കില്‍ ഭാരവാഹിത്വത്തിന്റെ ഓഫറുകള്‍ അവര്‍ മുന്നോട്ട് വെക്കുകയാണെങ്കില്‍ സ്വീകരിക്കുമെന്നും പറഞ്ഞ ഹര്‍ഭജന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും ഇന്ത്യക്കുവേണ്ടി ഒരിക്കല്‍ കൂടി കളിക്കുക എന്ന ആഗ്രഹം മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നും വ്യക്തമാക്കി. ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 711 വിക്കറ്റുകളാണ് ഹര്‍ഭജന്‍ ഇതുവരെ നേടിയിട്ടുള്ളത്.