Kerala News
കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ സഹപ്രവര്‍ത്തകയുടെ പീഡന പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 03, 06:15 pm
Monday, 3rd October 2022, 11:45 pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ സഹപ്രവര്‍ത്തകയുടെ പീഡന പരാതി.
കെ.എസ്.ആര്‍.ടി.സി നെടുമങ്ങാട് സ്റ്റേഷന്‍ മാസ്റ്റര്‍ മേലാംകോട് സ്വദേശി വേണുഗോപാലന്‍ നായര്‍ക്ക് എതിരെയാണ് പരാതി ഉയര്‍ന്നത്.

അഞ്ച് മാസം മുമ്പ് സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍വെച്ച് അതിക്രമം കാട്ടിയെന്നാണ് ആരോപണം. സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍വെച്ചായിരുന്നു 38 കാരിയായ കീഴ്ജീവനക്കാരിക്ക് നേരെ അതിക്രമം നടന്നത്. ഐ.പി.സി 354, ഐ.പി.സി 354 എ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസ് ഓഫീസില്‍ ചെന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റ് വനിതാ ജീവനക്കാര്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്ന സൂചനയുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.