കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും പോരാട്ടത്തിനും ഐക്യദാര്‍ഢ്യവുമായി റാപ്പ് മ്യൂസിക് വീഡിയോ. സ്ട്രീറ്റ് അക്കാഡമിക്‌സും കാമി പിക്‌ച്ചേഴ്‌സും സ്റ്റാബ്‌സും ചേര്‍ന്നാണ് ‘ഹര ഹര’ എന്ന് പേരുള്ള മ്യൂസിക് വീഡിയോ പുറത്തിറക്കിയത്.
തകര്‍ക്കുക എന്ന് അര്‍ത്ഥമുള്ള വാക്കാണ് ഹര. നേറ്റീവ് ബാപ്പ, നേറ്റീവ് സണ്‍സ്, എന്നീ മ്യൂസിക് വീഡിയോയിലൂടെയും ഷെയിന്‍ നിഗം നായകനായ വലിയ പെരുന്നാള്‍ സിനിമയിലെ ഗാനത്തിലൂടെയും പ്രസിദ്ധനായ ഹാരിസ് സലീമാണ് ഈ വീഡിയോയില്‍ റാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
പൗരത്വ നിയമം ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും തങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങളെ നിരുപാധികം പിന്തുണക്കുന്നു എന്നും പ്രഖ്യാപിച്ചാണ് റാപ്പ് വീഡിയോ ആരംഭിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്ത് നടക്കുന്നത് രണ്ടാം സ്വാതന്ത്ര സമരണാണിത്, ഇങ്ക്വിലാബ് തങ്ങള്‍ വിളിക്കുമെന്നും മുസ്‌ലിമായും ദലിതനായും ജീവിക്കുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
രാജ്യതലസ്ഥാനത്ത് പ്രതിഷേധം ഉയര്‍ത്തിയ ജാമിഅ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളോട് ഐക്യപ്പെടുന്നെന്നും വീഡിയോയില്‍ ഉണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വി.ത്രി.കെ നിര്‍മിച്ച റാപ്പ് വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അഹ്മദ് നസീബാണ്.
DoolNews Video