ബ്ലാസ്റ്റേഴ്‌സില്‍ ഇനിയും പണി ബാക്കി കിടപ്പുണ്ടെന്ന് സഹപരിശീലകന്‍ ഹെര്‍മന്‍ ഹ്രദാര്‍സണ്‍. ഇപ്പോള്‍ ഉണ്ടായത് ഒരു തുടക്കം മാത്രമാണെന്നും സ്ഥിരത കൈവരാന്‍ കുറച്ചുകൂടെ സമയമെടുക്കുമെന്നും ഹ്രദാര്‍സണ്‍ പറഞ്ഞു.
ടാലന്റിനൊപ്പം പെര്‍ഫോമന്‍സും ടീമില്‍ ഫിറ്റാവുകയും ചെയ്യുകയാണ് പ്രധാനം. ഇങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുന്ന ടീമിന്റെ ഭാഗമാകുന്നത് വലിയ കാര്യമാണെന്നും ഹ്രദാര്‍സണ്‍ പറഞ്ഞു. പോര്‍ട്‌സ്മൗത്തിന്റെ ഐസ്‌ലാന്‍ഡ് താരമായിരുന്ന ഹ്രദാര്‍സണ്‍ ഡേവിഡ് ജെയിംസ് പരിശീലകനായി സ്ഥാനമേറ്റതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്.
നേരത്തെ തന്നെ മുമ്പ് ജെയിംസ് ലീഗിനെ കുറിച്ച് തന്നോട് സംസാരിച്ചിരുന്നു. ലീഗിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നെങ്കിലും ഞാന്‍ ആവേശത്തിലായിരുന്നു. ഹ്രദേഴ്‌സണ്‍ പറഞ്ഞു.
ടീം വര്‍ക്കും പോരാട്ടവീര്യവുമാണ് തിരിച്ചുവരാന്‍ ബ്ലാസ്റ്റേഴ്‌സിനെ സഹായിച്ചതെന്നും പരിശീലക സ്ഥാനമേറ്റെടുത്തിന് ശേഷം കളിക്കാരും ടീമും അദ്ഭുതകരമായാണ് പ്രതികരിച്ചതെന്നും ഹ്രദേഴ്‌സണ്‍ പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സിന്റെ പുത്തന്‍ താരോദയമായ ലാല്‍റുവാത്തരയെ പുകഴ്ത്തിയും ഹ്രദാര്‍സണ്‍ സംസാരിച്ചു. നിരന്തരം കളി മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്ന താരമാണ് റുവാത്തരയെന്നും വിവിധ വഴികളില്‍ നിന്നായി കുറേ കൂടി കാര്യങ്ങള്‍ അദ്ദേഹത്തിന് പഠിക്കാനുണ്ടെന്നും ഹ്രദേഴ്‌സണ്‍ പറഞ്ഞു.
Read more: സൂപ്പര്‍മാന്‍…;ഓസീസ് നായകനെ കൂടാരം കയറ്റിയ ഡീന്‍ എല്‍ഗാറുടെ ക്യാച്ചില്‍ ഞെട്ടി ക്രിക്കറ്റ് ലോകം