| Sunday, 26th October 2014, 3:31 pm

ഹാപ്പിന്യൂയര്‍ വന്‍ വിജയത്തിലേക്ക് ; രണ്ടാം ദിവസം നേടിയത് 80 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാരൂഖ് ഖാന്റെ ദീപാവലി സ്‌പെഷ്യല്‍ ഹാപ്പി ന്യൂ ഇയര്‍ വന്‍ സാമ്പത്തിക വിജയത്തിലേക്ക്. പുറത്തിറങ്ങി രണ്ടാം ദിവസം 80 കോടി രൂപയാണ് ചിത്രം നേടിയത്. തമിഴ് തെലുങ്ക് ഭാഷകളിലടക്കം ആദ്യദിവസം തന്നെ 44.97 കോടി രൂപ ചിത്രം നേടിയിരുന്നു.

ഷാരൂഖഖാനൊപ്പം ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, ബോമന്‍ ഇറാനി, സോനു സോദ്, വിവാന്‍ ഷാ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍  താരങ്ങളുടെ ഗംഭീരമായ എന്‍ട്രിയും ആര്‍ഭാടമുഖരിതമായ പാട്ടുസീനുകളും കഥാപാത്രങ്ങള്‍ തമ്മിലുള്ള സൗഹൃദവും അല്പം ദേശീയത ഘടകങ്ങളും തുടങ്ങി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനുള്ള എല്ലാ ചേരുവകളും ഉണ്ടെന്നുള്ളതാണ് ചിത്രത്തിന്റെ പ്രത്യേകത.

പ്രാദേശിക റിലീസുകളില്‍ നിന്നും 42.62 കോടി നേടിയ ചിത്രം തമിഴ് തെലുങ്ക് റിലീസുകളില്‍ നിന്ന് നേടിയ കളക്ഷന്‍ കൂടി ചേര്‍ന്നപ്പോള്‍ ചിത്രം നേടിയത് 44.97 കോടിയാണ്. രണ്ടാം ദിവസവും ഇത് മാറ്റമില്ലാതെ തുടര്‍ന്നു. 38 കോടിയാണ് ശനിയാഴ്ച മാത്രം ചിത്രം നേടിയത്. ഇതോടെ ആമീര്‍ഖാന്റെ “ധൂം3” യുടെ കളക്ഷന്‍ റെക്കോര്‍ഡ് ഫറാഖാന്‍ സംവിധാനം ചെയ്ത ഹാപ്പി ന്യൂ ഇയര്‍ മറികടന്നു. വാരാന്ത്യദിനമായ ഞായറാഴ്ച വന്‍തുകയാണ് ചിത്രം ലാഭം പ്രതീക്ഷിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more