ചെന്നൈ: രജനികാന്തിന്റെ 71 ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് രജനികാന്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. നടന്‍ മമ്മൂട്ടിയും താരത്തിന് ജന്മദിനാശംസകളുമായി എത്തി.
ഇരുവരും ഒന്നിച്ചഭിനയിച്ച ദളപതി സിനിമക്കിടെ ഇരുവരും ചേര്‍ന്ന് എടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് മമ്മൂട്ടി രജനിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ‘പ്രിയ രജനികാന്ത്, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു എല്ലായ്‌പ്പോഴും എന്നപോലെ ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’, എന്നായിരുന്നു മമ്മൂട്ടിയുടെ ജന്മദിനാശംസകള്‍.
1950 ഡിസംബര്‍ 12 ന് കര്‍ണാടകയിലാണ് ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന രജനികാന്തിന്റെ ജനനം. കര്‍ണാടക ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനി 1975 ല്‍ അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമ കരിയര്‍ ആരംഭിക്കുന്നത്.
തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദസാഹേബ് ഫാല്‍കേ അവാര്‍ഡ് തുടങ്ങിയവയും രജനികാന്തിന് ലഭിച്ചു.
ജാക്കി ചാന് ശേഷം ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ കൂടിയാണ് രജനികാന്ത്. അഭിനയത്തിന് പുറമേ, നടന്‍ തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
‘Happy Birthday Rajanikanth’; Mammootty wishes Rajinikanth a happy birthday with a photo of Thalapthi Movie