| Thursday, 1st October 2020, 1:58 pm

വിനീതിന്റെ കോളറില്‍ കുത്തിപിടിച്ച് പിറന്നാള്‍ ആശംസകളുമായി അജു വര്‍ഗീസ്; ആശാന്റെ നെഞ്ചത്ത് തന്നെയാണോ എന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Happy Birth Day Vineeth Sreenivasan : മലയാള സിനിമയിലെ സകലകലാവല്ലഭന്‍ എന്ന് വിളിക്കാവുന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. വിനീതിന്റെ 36ാം ജന്മദിന്മാണിന്ന്. നിരവധിപേരാണ് വിനീതിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ വിനീതിന് വ്യത്യസ്തമായ ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ അജുവര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ അജുവിനെ വിനീത് ആണ് സിനിമയില്‍ അവതരിപ്പിച്ചത്.

ഹാപ്പി ബര്‍ത്ത് ഡേ ഗുരു എന്ന ക്യാപ്ഷനോടെ വിനീതിന്റെ ഷര്‍ട്ടിന് കുത്തിപിടിക്കുന്ന ചിത്രമാണ് അജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഹെലന്‍ എന്ന ചിത്രത്തിലെ രംഗമാണിത്.

പോസ്റ്റിന് രസകരമായ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ആശാന്റെ നെഞ്ചത്തു തന്നെ ആണല്ലേയെന്നാണ് ചിലര്‍ ചോദിച്ചിരിക്കുന്നത്.

ഗായകനായും അഭിനേതാവായും നിര്‍മ്മാതാവായും സംവിധായകനായുമെല്ലാം വിനീത് തന്റെ കഴിവ് തെളിച്ചുകഴിഞ്ഞിട്ടുണ്ട്. ഏറ്റവുമൊടുവില്‍ സംഗീത സംവിധായകനായും വിനീത് ശ്രീനിവാസന്‍ എത്തി.

അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ ആദ്യമായി ആലപിച്ച പറന്ന് എന്ന ഗാനത്തിനാണ് വിനീത് സംഗീതം പകര്‍ന്നത്. ഗാനത്തിന്റെ വരികള്‍ എഴുതിയതും വിനീത് തന്നെയായിരുന്നു.

1984 ഒക്ടോബര്‍ 1 നാണ് വിനീത് ജനിച്ചത് . 2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം 2008ല്‍ പുറത്തിറങ്ങിയ സൈക്കിള്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

2010-ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് ആണ് വിനീത് സംവിധായകനായി അരങ്ങേറിയ ചിത്രം. നിവിന്‍ പോളി, അജു വര്‍ഗീസ് അടക്കമുള്ള താരങ്ങള്‍ ഈ സിനിമയിലൂടെയാണ് എത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlihts: Happy Birth Day Vineeth Sreenivasan , Aju Varghese Funny Wish

We use cookies to give you the best possible experience. Learn more