2011ല്‍ മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍; ട്രോള്‍ വീഡിയോ വൈറല്‍
ന്യൂദല്‍ഹി: ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ ലൈവ് സ്ട്രീമിങ്ങില്‍ പ്രധാനമായും മൂന്ന് വിഷ്വല്‍സാണ് കാണിച്ചിരുന്നത്. ബെംഗളൂരുവിലെ ഇസ്രോയുടെ ആസ്ഥാനത്ത് നിന്നുള്ള ദൃശ്യങ്ങളും ചന്ദ്രയാന്‍- 3യുടെ ലാന്‍ഡിങ്ങ് സംബന്ധമായ വിഷ്വല്‍സും സ്‌ക്രീനില്‍ കാണിച്ചപ്പോള്‍, പിന്നീട് തെളിഞ്ഞുവന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പരിപാടി വീക്ഷിക്കുന്നതായിരുന്നു. ലാന്‍ഡിങ് പൂര്‍ത്തിയായ ശേഷം മോദി ദേശീയ പതാക വീശുന്നതും, അതിന് ശേഷം അദ്ദേഹത്തിന്റെ പ്രസംഗവുമാണ് സ്ട്രീമിങ്ങില്‍ കാണിച്ചത്.
ഈ സംഭവത്തില്‍ വലിയ വിമര്‍ശനം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ശാസ്ത്രജ്ഞര്‍മാര്‍ക്കുള്ള ക്രെഡിറ്റിനെ അനാവശ്യ സാന്നിധ്യം കൊണ്ട് മോദി പിടിച്ചെടുത്തുവെന്നായിരുന്നു ആക്ഷേപം. ഇപ്പോഴീ സംഭവത്തെ 2011 ഇന്ത്യന്‍ ക്രക്കറ്റ് ടീമിന്റെ ലോകകപ്പ് നേട്ടവുമായി ബന്ധപ്പെടുത്തിയുള്ള ഒരു ട്രോള്‍ വീഡിയോയാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
This would have happened to your TV screen if Modi was the Prime Minister in 2011. 😀pic.twitter.com/rGBwsMp7hv
— Shantanu (@shaandelhite) August 26, 2023
2011ല്‍ മോദി പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നമ്മുടെ ടി.വി സ്‌ക്രീനില്‍ ധോണിയുടെ ഫൈനല്‍ ഫിനിഷിങ്ങില്‍ മോദിയുടെ മുഖം തെളിയുമായിരുന്നു എന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാന്‍ കഴിയാത്ത ലോകകപ്പിന്റെ ഫൈനല്‍ ഫിനിഷിങ്ങ് വീഡിയോയുടെ ഒപ്പം ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് ശേഷം മോദി പതാക വീശുന്ന വീഡിയോ എഡിറ്റ് ചെയ്താണ് ട്രോള്‍ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.
അതേസമയം, ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പാണ് യൂട്യൂബില്‍ ലഭിച്ചിരുന്നത്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ് സ്ട്രീമിങ്ങാകാന്‍ ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണത്തിന് സാധിച്ചിരുന്നു.
ലോകത്താകമാനം 80 ലക്ഷം പേരാണ് വിക്ഷേപണം ലൈവായി കണ്ടതെന്നാണ് കണക്കുകള്‍. 61 ലക്ഷംപേര്‍ കണ്ട 2022ലെ ഫിഫ ലോകകപ്പിലെ ബ്രസീല്‍- ക്രൊയേഷ്യ മത്സരത്തിന്റെ റെക്കാര്‍ഡാണ് ഐ.എസ്.ആര്‍.ഒ മറികടന്നത്.
സ്‌പേസ് എക്‌സിന്റെ ക്രൂ ഡെമോണ്‍സ്‌ട്രേഷന്‍, ബി.ടി.എസിന്റെ ബട്‌ലര്‍, ജോണി ഡെപ്പ് ആബര്‍ ഹേര്‍ഡ് മാനനഷ്ടക്കേസ് എന്നിവയാണ് ലൈവ് വ്യൂവര്‍ഷിപ്പില്‍ കൂടുതല്‍ കാഴ്ചക്കാരെ കിട്ടിയ മറ്റ് കണ്ടന്റുകള്‍.
Content Highlight: happened to your TV screen if Modi was the Prime Minister in 2011, viral troll