| Saturday, 26th May 2018, 2:55 pm

ലോകത്തിലെ ആദ്യ ആദിവാസി നേതാവ് ഹനുമാൻ ആണെന്ന് ബി.ജെ.പി എം.എൽ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂർ: പുരാണങ്ങളുമായി നിത്യജീവിത സംഭവങ്ങളെ ബന്ധപ്പെടുത്തുന്ന കാര്യത്തിൽ മുൻ പന്തിയിലാണ്‌ ബി.ജെ.പി എം.എൽ.എമാർ. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ്‌ രാജസ്ഥാനിലെ രാംഗഢ് എം.എൽ.എ ആയ ഗ്യാൻ ദേവ് അഹൂജ നടത്തിയിരിക്കുന്ന പ്രസ്താവന. ലോകത്തിലെ ആദ്യ നേതാവ് ഹനുമാൻ ആണെന്നാണ്‌ എം.എൽ.എ ഉന്നയിച്ചിരിക്കുന്ന വാദം.

ശ്രീരാമൻ ചിത്രകൂടത്തിൽ നിന്നും ദക്ഷിണ മേഖലയിലേക്ക് വനവാസത്തിന്‌ പുറപ്പെട്ടപ്പോൾ, ഹനുമാൻ തന്റെ ഗോത്ര സേന ആരംഭിച്ചെന്നും അവർക്ക് പരിശീലനം നൽകിയെന്നും ഗ്യാൻ ദേവ് പറഞ്ഞു.

പട്ടിക വർഗ്ഗ-പട്ടിക ജാതി വിഭാഗങ്ങൾ അവരുടെ ദൈവമായി കണക്കാക്കുന്നത് ഡോ.ബി.ആർ അംബേദ്കറെയാണ്‌. എന്നാൽ അവരുടെ നേതാവും അവരുടെ ആദ്യ ദൈവവും ഹനുമാൻ ആണെന്ന് ഗ്യാൻ ദേവ് അഭിപ്രായപ്പെട്ടു. അംബേദ്ക്കറുടെ ചിത്രത്തിനടിയിൽ ഹനുമാന്റെ ചിന്ത്രം വയ്കുന്നത് ദൈവത്തെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌.

ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് കുമാറാണ്‌ ഇതിന​‍് മുമ്പ് ഇത്തരം വിചിത്ര വാദവുമായി രംഗത്തെത്തിയിരുന്നത്. മഹാഭാരത കാലഘട്ടത്തിൽ ഇന്റർനെറ്റ് ഉണ്ടെന്നായിരുന്നു ബിപ്ളവ് കുമാറിന്റെ ഒരു പ്രസ്താവന.

We use cookies to give you the best possible experience. Learn more