| Saturday, 20th March 2021, 12:29 pm

ഹനുമാന്‍ സേനയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പോസ്റ്റര്‍; പ്രചാരണം തള്ളി എം. പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹനുമാന്‍ സേനയുടെ എട്ടാമത് സംസ്ഥാന സമ്മേളനം കോണ്‍ഗ്രസ് എം.പി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഹനുമാന്‍ സേനയുടെ പോസ്റ്റര്‍. കെ. സുധാകരന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പോസ്റ്ററില്‍ പറയുന്ന പ്രകാരം മാര്‍ച്ച് 26ന് കോഴിക്കോട് ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുന്നത്.  മുതിര്‍ന്ന ബി.ജെ.പി നേതാവ് പി പി മുകുന്ദന്‍ ആണ് പരിപാടിയുടെ അനുഗ്രഹ പ്രഭാഷണം.

കെ. സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ഹനുമാന്‍ സേന അധ്യക്ഷന്‍ ഭക്തവല്‍സലന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

അതേസമയം പരിപാടിയില്‍ പോകുമെന്ന പ്രചാരണം വ്യാജമാണെന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കെ. സുധാകരന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hanuman sena poster announces K Sudhakaran will inaugurate their program, he denies it

We use cookies to give you the best possible experience. Learn more