| Monday, 9th January 2023, 8:52 pm

പാന്‍ വേള്‍ഡ് സിനിമയാകാന്‍ ഹനുമാനെത്തുന്നു; റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ പ്രശാന്ത് വര്‍മ ഒരുക്കുന്ന പുതിയ ചിത്രമായ ഹനുമാന്‍ മെയ് 12 2023 മുതല്‍ തീയേറ്ററുകളില്‍ എത്തും. സയന്‍സ്-ഫിക്ഷന്‍, ഡിറ്റക്ടീവ്, സോംബി അപ്പോക്കലിപ്സ് തുടങ്ങിയ വിഭാഗങ്ങളില്‍ ചിത്രങ്ങള്‍ ഒരുക്കിയ പ്രശാന്ത് വര്‍മ നേരത്തെ തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് ഹനുമാന്‍. ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്നുള്ള ശക്തമായ കഥാപാത്രങ്ങളുടെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സൂപ്പര്‍ ഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് നിര്‍മ്മിക്കാനുള്ള ശ്രമമാണ് ഹനുമാനിലൂടെ അദ്ദേഹം ലക്ഷ്യം വെക്കുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹനുമാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വ്യക്തിയാണ് ചിത്രത്തിലെ നായകന്‍. ഹനുമാന്റെ ശക്തികള്‍ ഉള്‍ക്കൊള്ളുന്ന പുരാണത്തിന്റെ ഒരു നേര്‍ക്കാഴ്ചയായിരിക്കും ഈ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

”എന്റെ മുന്‍ സിനിമകള്‍ കണ്ടാലും നിങ്ങള്‍ക്ക് ചില പുരാണ പരാമര്‍ശങ്ങള്‍ കാണാം. പുരാണകഥാപാത്രമായ ഹനുമാനെക്കുറിച്ച് ഞങ്ങള്‍ ആദ്യമായി ഒരു മുഴുനീള സിനിമ ചെയ്യുന്നു. ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സ് ഞങ്ങള്‍ സൃഷ്ടിക്കുകയാണ്. ആദിര എന്നൊരു ചിത്രം ഞങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സൂപ്പര്‍ഹീറോ സിനിമയും ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

ഈ സിനിമകളെല്ലാം നമ്മുടെ പുരാണകഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായിരിക്കും, എന്നാല്‍ അവ ആധുനിക കാലത്ത്, അതെ രീതികള്‍ വച്ച് തന്നെ ചിത്രീകരിക്കപ്പെടും. അത്തരം ചിത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകളുണ്ടാകും. ‘ഒരു തെലുങ്ക് സിനിമ മാത്രമല്ല, ഒരു അന്താരാഷ്ട്ര ചിത്രമാണ് ഹനുമാന്‍’ എന്ന് സംവിധായകനും പറഞ്ഞു. പാന്‍-ഇന്ത്യ മാത്രമല്ല, ഒരു പാന്‍-വേള്‍ഡ് സിനിമയാണ് ഹനുമാന്‍.

തേജ സജ്ജയാണ് ഹനുമാന്‍ എന്ന ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അമൃത അയ്യര്‍, വരലക്ഷ്മി ശരത് കുമാര്‍, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോര്‍, ഗെറ്റപ്പ് ശ്രീനു, സത്യ എന്നിവരും ചിത്രത്തിലുണ്ട്. പ്രൈം ഷോ എന്റര്‍ടൈയ്ന്‍മന്റിന്റെ ബാനറില്‍ കെ. നിരഞ്ജന്‍ റെഡ്ഡി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദശരഥി ശിവേന്ദ്ര ആണ്. പി. ആര്‍. ഓ:ശബരി

content highlight: hanuman movie release date out

We use cookies to give you the best possible experience. Learn more