| Saturday, 1st July 2023, 12:39 pm

ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്നും സൂപ്പര്‍ ഹീറോ യൂണിവേഴ്‌സ്; ഹനുമാന്‍ റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ പ്രശാന്ത് വര്‍മ ഒരുക്കുന്ന പുതിയ ചിത്രമായ ഹനുമാന്‍ 2024 ജനുവരി 12ന് സംക്രാന്തി ദിനം മുതല്‍ തിയേറ്ററുകളില്‍ എത്തും. സയന്‍സ്-ഫിക്ഷന്‍, ഡിറ്റക്ടീവ്, സോംബി അപ്പോക്കലിപ്സ് തുടങ്ങിയ വിഭാഗങ്ങളില്‍ ചിത്രങ്ങള്‍ ഒരുക്കി പ്രശാന്ത് വര്‍മ നേരത്തെ തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒന്നാണിത്.

ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്നുള്ള ശക്തമായ കഥാപാത്രങ്ങളുടെ പ്രചോദനം ഉള്‍ക്കൊണ്ടി സൂപ്പര്‍ഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് നിര്‍മിക്കാനുള്ള ശ്രമമാണ് പ്രശാന്ത് വര്‍മ ഈ ചിത്രത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹനുമാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിലെ നായകന്‍ എത്തുന്നത്.

തന്റെ മുന്‍ സിനിമകള്‍ കണ്ടാലും നിങ്ങള്‍ക് ചില പുരാണ പരാമര്‍ശങ്ങള്‍ കാണാമെന്ന് പ്രശാന്ത് വര്‍മ പറഞ്ഞു. ‘പുരാണകഥാപാത്രമായ ഹനുമാനെക്കുറിച്ച് ഞങ്ങള്‍ ആദ്യമായി ഒരു മുഴുനീള സിനിമ ചെയ്യുന്നു. ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സ് ഞങ്ങള്‍ സൃഷ്ടിക്കുകയാണ്.

ആദിര എന്നൊരു ചിത്രം ഞങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സൂപ്പര്‍ഹീറോ സിനിമയും ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഈ സിനിമകളെല്ലാം നമ്മുടെ പുരാണകഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായിരിക്കും, എന്നാല്‍ അവ ആധുനിക കാലത്ത്, അതെ രീതികള്‍ വച്ച് തന്നെ ചിത്രീകരിക്കപ്പെടും. അത്തരം ചിത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകളുണ്ടാകും. ഒരു തെലുങ്ക് സിനിമ മാത്രമല്ല, ഒരു അന്താരാഷ്ട്ര ചിത്രമാണ് ഹനുമാന്‍’ സംവിധായകന്‍ പറഞ്ഞു.

തേജ സജ്ജയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അമൃത അയ്യര്‍, വരലക്ഷ്മി ശരത് കുമാര്‍, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോര്‍, ഗെറ്റപ്പ് ശ്രീനു സത്യ എന്നിവരും ചിത്രത്തിലുണ്ട്.

പ്രൈം ഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ. നിരഞ്ജന്‍ റെഡ്ഡി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദശരഥി ശിവേന്ദ്ര ആണ്. പി.ആര്‍.ഒ ശബരി

Content Highlight: hanuman movie release date

We use cookies to give you the best possible experience. Learn more