ന്യൂദല്‍ഹി: ഹനുമാന്‍ കായിക താരമായിരുന്നെന്നും അദ്ദേഹത്തന്റെ ജാതി ചര്‍ച്ച ചെയ്യരുതെന്നും ബി.ജെ.പി നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍. ഹനുമാന്റെ ജാതിയെ ചൊല്ലി ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നതിനിടെയാണ് ചേതന്റെ പ്രസ്താവന.
“ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന ഒരു കായിക താരമാണ് ഹനുമാന്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജ്യത്തെ എല്ലാ കായികതാരങ്ങളും അദ്ദേഹത്തെ ആരാധിക്കുന്നു. താരങ്ങള്‍ അദ്ദേഹത്തെ ആരാധിക്കുന്നത് അദ്ദേഹത്തിന്റെ ജാതി നോക്കിയിട്ടല്ല. ഒരു മഹാത്മാവിന് ജാതിയില്ല, അതിനാല്‍ ഹനുമാന്‍ജിക്കും ജാതിയില്ല. ഞാന്‍ അദ്ദേഹത്തെ ദൈവമായി കാണുന്നു. അദ്ദേഹത്തെ ഏതെങ്കിലും ജാതിയുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല”- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹനുമാന്‍ ഒരു ദളിത് ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശമാണ് ഹനുമാന്റെ ജാതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്. എന്നാല്‍ അതിനു പിന്നാലെ ഹനുമാന്‍ മുസ്‌ലിമാണെന്ന വാദവുമായി ബി.ജെ.പി നേതാവ് ബുക്കാല്‍ നവാബ് രംഗത്തെത്തി. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍ എന്നീ മുസ്‌ലിം പേരുകള്‍ ഹനുമാന്‍ എന്ന പേരില്‍ നിന്നും ലോപിച്ചുണ്ടായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read ഹനുമാന്‍ ജാട്ട് വിഭാഗക്കാരന്‍: യോഗിയ്ക്ക് പിന്നാലെ വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി
എന്നാല്‍ ഹനുമാന്‍ ശരിക്കും ജാട്ട് വിഭാഗക്കാരനായിരുന്നു എന്ന വാദവുമായി ഉത്തര്‍ പ്രദേശ് മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍ രംഗത്തെത്തിയിരുന്നു.
“ഹനുമാന്‍ ഒരു ജാട്ട് വിഭാഗക്കാരനാണ് എന്നാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാരണം, ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അത് എന്താണെന്ന് പോലും അന്വേഷിക്കാതെ അതിലേക്ക് എടുത്തു ചാടുന്നവരാണ് ജാട്ട് വിഭാഗക്കാര്‍. അങ്ങനെ തന്നെയാണ് ഹനുമാനും പ്രശ്നത്തില്‍ അകപ്പെട്ടത് ആരായിരുന്നാലും അവരെ അറിയില്ലെങ്കില്‍ പോലും ആ വിഷയത്തില്‍ ഇടപെട്ടിരിക്കും. അതുകൊണ്ട് തന്നെ ഹനുമാന്‍ ഒരുജാട്ട് തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Image Credits: ANI