ഫെബ്രുവരി 23ന് നടന്ന രഞ്ജി ട്രോഫി പ്ലെയ് ഓഫ് മത്സരത്തില്‍ ആന്ധ്രക്കെതിരെ മധ്യപ്രദേശ് നാല് റണ്‍സിനാണ് വിജയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 234 റണ്‍സിന് ഓള്‍ ഔട്ട് ആയ എം.പിക്ക് എതിരെ തുടര്‍ബാറ്റിങ്ങില്‍ 172 റണ്‍സ് ആണ് ആന്ധ്ര നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 107ന് മധ്യപ്രദേശ് വീണപ്പോള്‍ 165 റണ്‍സ് മാത്രമാണ് ആന്ധ്രക്ക് നേടാന്‍ സാധിച്ചത്. ആന്ധ്രയുടെ മുന്‍ ക്യാപ്റ്റനായ ഹനുമാ വിഹാരി മാത്രമാണ് ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്. 136 പന്തില്‍ നിന്നും അഞ്ചു ബൗണ്ടറികള്‍ അടക്കം 55 റണ്‍സ് നേടിയാണ് താരം പുറത്തായത്.
എന്നാല്‍ മത്സര ശേഷം താരം വമ്പന്‍ വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ്. ഹനുമ വിഹാരിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. രഞ്ജിയിലെ ആദ്യ മത്സരത്തിനിടെ ടീമിലുള്ള ഒരു രാഷ്ട്രീയക്കാരന്റെ മകനോട് ദേഷ്യപ്പെട്ടതിന് അദ്ദേഹത്തോട് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് താരം ഇനി ടീമില്‍ തുടര്‍ന്ന് കളഴിക്കില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഏറെ വിഷമത്തോടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടത്.
‘അവസാനം വരെ ഞങ്ങള്‍ ശക്തമായി പോരാടി, പക്ഷേ ഉദ്ദേശിച്ചത്‌പോലെയല്ല ഉണ്ടായത്. ഞങ്ങള്‍ക്ക് മറ്റൊരു ക്വാര്‍ട്ടര്‍ നഷ്ടമായി. ഞാന്‍ മുന്നോട്ട് വെക്കാന്‍ ആഗ്രഹിക്കുന്ന ചില വസ്തുതകളെക്കുറിച്ചും ഈ പോസ്റ്റില്‍ ഉണ്ട്. ബംഗാളിനെതിരായ ആദ്യ മത്സരത്തില്‍ ഞാന്‍ ക്യാപ്റ്റനായിരുന്നു, ആ കളിക്കിടെ ഞാന്‍ ടീമിലുള്ള പതിനേഴാമത്തെ കളിക്കാരനെ ചീത്ത വിളിച്ചിരുന്നു. അവന്‍ അവന്റെ അച്ഛനോട് (അദ്ദേഹം ഒരു രാഷ്ട്രീയക്കാരനാണ്) പരാതിപ്പെട്ടു, പകരം അവന്റെ അച്ഛന്‍ എനിക്കെതിരെ നടപടിയെടുക്കാന്‍ അസോസിയേഷനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ബംഗാളിനെതിരേ ഞങ്ങള്‍ 410 റണ്‍സ് പിന്തുടര്‍ന്നിരുന്നു, എന്നാല്‍ എന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ കളിക്കാരനോട് വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല, എന്നാല്‍ കഴിഞ്ഞ വര്‍ഷം ബാറ്റ് ചെയ് ഇടംകയ്യനേക്കാള്‍ കളിക്കാരനാണ് പ്രധാനമെന്ന് അസോസിയേഷന്‍ ചിന്തിച്ചില്ല. ഞാന്‍ കഴിഞ്ഞ 7 വര്‍ഷത്തിനിടെ 5 തവണ ആന്ധ്രയെ നോക്കൗട്ടില്‍ എത്തിച്ചിട്ടുണ്ട്. ഇന്ത്യക്കായി 16 ടെസ്റ്റുകളില്‍ കളിച്ചു.
എനിക്ക് നാണക്കേട് തോന്നി, പക്ഷേ ഈ സീസണില്‍ ഞാന്‍ തുടര്‍ന്നും കളിച്ചത് കളിയെയും ടീമിനെയും ബഹുമാനിക്കുന്നതുകൊണ്ടാണ്. എനിക്ക് അപമാനവും നാണക്കേടും തോന്നിയെങ്കിലും ഇന്നുവരെ ഞാന്‍ അത് പുറത്ത് പറഞ്ഞിട്ടില്ല. എന്റെ ആത്മാഭിമാനം നഷ്ടപ്പെടുത്തിയ ആന്ധ്രയ്ക്ക് വേണ്ടി ഒരിക്കലും കളിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ടീമിനെ സ്‌നേഹിക്കുന്നു,’ വിഹാരി ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.
Content Highlight: Hanuma Vihari will never play for Andhra