[]തെന്നിന്ത്യന്‍ താരസുന്ദരി ##ഹന്‍സിക മോട്വാനിക്കും ബോളിവുഡ് താരം രവീണ ടണ്ടനും ഇത് അപൂര്‍വ നിമിഷം. ഹന്‍സിക ബാലതാരമായി തിളങ്ങിയിരുന്ന കാലത്ത് തുടങ്ങിയതാണ് രവീണയുമായുള്ള ബന്ധം.
2004 ല്‍ ബോളിവുഡില്‍ പുറത്തിറങ്ങിയ ജാഗോ എന്ന ചിത്രത്തില്‍ രവീണ ടണ്ടന്റെ മകളായാണ് ഹന്‍സിക വേഷമിട്ടത്. ഇപ്പോള്‍ ഒമ്പത് വര്‍ഷത്തിന് ശേഷം വീണ്ടും രവീണയുടെ മകളായി എത്തുകയാണ് ഹന്‍സിക.[]
ഗോല്‍മാല്‍ 3 യുടെ തെലുങ്ക് പതിപ്പിലാണ് രവീണയും ഹന്‍സികയും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ രവീണയുടെ ദത്ത് പുത്രിയായാണ് ഹന്‍സിക എത്തുന്നത്.
രവീണയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് ഹന്‍സിക. ഇരുവരും തമ്മിലുള്ള സംഘമം വികാരനിര്‍ഭരമായിരുന്നെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം രവീണയെ വീണ്ടും കണ്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഹന്‍സിക പറയുന്നു.
ജാഗോയുടെ സെറ്റില്‍ വെച്ച് വളരെ സ്‌നേഹത്തോടെയാണ് രവീണ പെരുമാറിയത്. ആ സമയത്തെ ഒരോ ദിവസവും എനിക്ക് ഓര്‍മയുണ്ട്. തന്നെ കണ്ടതില്‍ രവീണയും വളരെയധികം സന്തോഷത്തിലാണ്. ഹന്‍സിക പറഞ്ഞു.