[]ഒടുവില്‍ ##ഹന്‍സികയും ചിമ്പുവും തുറന്ന് പറഞ്ഞു.”ഞങ്ങള്‍ പ്രണയത്തിലാണ്”. ഏറെ നാളായി കോളിവുഡില്‍ ഉയരുന്ന ഗോസിപ്പുകള്‍ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്.
നേരത്തേ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഇരുവരും തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ട്വിറ്ററിലൂടെ ഹന്‍സിക തന്നെ വാര്‍ത്ത സ്ഥിരീകരിച്ചു.[]
തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ താന്‍ തന്നെ സത്യം തുറന്ന് പറയുന്നുവെന്ന ആമുഖത്തോടെയായിരുന്നു ഹന്‍സികയുടെ ട്വീറ്റ്.
ചിമ്പുവുമായി ബന്ധമുണ്ടെന്നും ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാന്‍ താത്പര്യമില്ലെന്നും ഹന്‍സിക ട്വിറ്ററില്‍ പറഞ്ഞു. തന്റെ സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ ചുഴ്ന്നു നോക്കുന്നതിലുള്ള അതൃപ്തിയും ഹന്‍സിക മറച്ചുവെച്ചില്ല.
ഹന്‍സികയുടെ പോസ്റ്റിന് പിന്നാലെ ചിമ്പുവും ട്വിറ്ററിലൂടെ ഇക്കാര്യം തുറന്ന് സമ്മതിച്ചു. ഹന്‍സികയുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങളും തങ്ങളുടെ കുടുംബങ്ങള്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചിമ്പുവും ട്വിറ്ററില്‍ പറഞ്ഞു.
ആരാധകര്‍ തങ്ങളുടെ സ്വകാര്യതയില്‍ അതിര് കടന്ന് ഇടപെടരുതെന്നും ചിമ്പു അഭ്യര്‍ത്ഥിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിവാഹം ഉടന്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
എന്നാല്‍ വിവാഹം ഉടന്‍ ഉണ്ടാകില്ലെന്നാണ് ചിമ്പു പറയുന്നത്. ഇരുവരും തങ്ങളുടെ സിനിമകളുമായി തിരക്കിലാണെന്നും അതിനാല്‍ തന്നെ വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ചിമ്പു അറിയിച്ചു.
തമിഴിലും തെലുങ്കിലുമായി ഹന്‍സികയും വാളിന്റെ ഷൂട്ടിങ്ങുമായി ചിമ്പുവും ഇപ്പോള്‍ വളരെയധികം തിരക്കിലാണ്.