ഹന്‍സികയിന്ന് 25 കുട്ടികളുടെ പ്രിയങ്കരിയായ അമ്മയാണ്
Daily News
ഹന്‍സികയിന്ന് 25 കുട്ടികളുടെ പ്രിയങ്കരിയായ അമ്മയാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2017, 8:43 pm

മുംബൈ: സൂപ്പര്‍ നായിക പദവിയോ പണമോ പ്രശസ്തിയോ ഒന്നുമല്ല ഹന്‍സികയുടെ സമ്പാദ്യം. 25 കുട്ടികളാണ്. അതെ, 25 കുട്ടികളുടെ പ്രിയങ്കരിയായ അമ്മയാണ് ഹന്‍സികയിന്ന്. ്അവരാണ് ഹന്‍സിക ദത്തെടുത്ത കുട്ടികള്‍.

വിവിധ പ്രായക്കാരായ ഇരുപത്തിയഞ്ച് കുട്ടികളെയാണ് ഹന്‍സിക ദത്തെടുത്തിരിക്കുന്നത്. ഇവരുടെ വിദ്യാഭ്യാസം ആരോഗ്യം, മറ്റു കലാപരമായ കഴിവുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് ഹന്‍സിക ചെയ്യുന്നത്.

അടുത്ത തലമുറയ്ക്ക് വേണ്ടി എന്നെ കൊണ്ട് എന്ത് ചെയ്യാനാകും എന്ന ആലോചനയാണ് ഈ ദത്തെടുക്കലില്‍ കൊണ്ടുവന്നെത്തിച്ചതെന്നു ഹന്‍സിക പറയുന്നു. അതേസമയം, കുട്ടികളെക്കുറിച്ചോ, അവരുടെ മാതാപിതാക്കളെക്കുറിച്ചോ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് ഹന്‍സിക തയ്യാറല്ല.

2003-ല്‍ കോയി മില്‍ഗയ എന്ന സിനിമയില്‍ ബാലതാരമായാണ് ഹന്‍സിക സിനിമയിലെത്തുന്നത്. വില്ലന്‍ എന്ന ചിത്രത്തിലൂടെ ഹന്‍സിക മലയാളത്തിലേക്കും എത്തുകയാണ്.