നാഷന്‍സ് ലീഗില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ബാഴ്സിലോണ. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബായ ബ്രസ്റ്റാണ് ബാഴ്സയുടെ എതിരാളികള്‍.
ഇന്ത്യന്‍ സമയം രാത്രി 1:30ന് ബാഴ്സയുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. മികച്ച ഫോമിലാണെങ്കിലും അവസാനത്തെ രണ്ട് മത്സരങ്ങളിലും ബാഴ്സയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.
മാത്രമല്ല ബാഴ്സയുടെ പ്രധാന കളിക്കാരനായ സ്പാനിഷ് താരം ലാമിന് യമാല്‍ പരിക്കിന്റെ പിടിയിലാണ്. യമാല്‍ കളത്തിലിറങ്ങിയ മൂന്നു മത്സരങ്ങളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞിട്ടില്ല.
ഇന്ന് നടക്കുന്ന മത്സരത്തിലും താരം ടീമില്‍ ഇടം നേടിയിട്ടില്ല. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ടീമിന്റെ പരിശീലകന് ഹാന്‍സി ഫ്ളിക്
‘അദ്ദേഹത്തിന്റെ ക്വാളിറ്റി നമുക്ക് എല്ലാവര്ക്കും അറിയാവുന്നതാണ്. അദ്ദേഹം ഒരുപാട് സ്പേസുകള്‍ നല്കുന്നു. അദ്ദേഹത്തിന് നഷ്ടമാകുന്ന അവസാനത്തെ മത്സരം ഇതായിരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അടുത്ത മത്സരത്തില്‍ അദ്ദേഹത്തെ ലഭ്യമായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്,’ ഹാന്‍സി ഫ്ളിക്ക് പറഞ്ഞു.