| Saturday, 15th October 2022, 11:59 pm

ഉള്ളി വണ്ടിയില്‍ കടത്തുകയായിരുന്ന 24 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോഡ്: കാസര്‍കോഡ് പിക്കപ്പില്‍ കടത്തുകയായിരുന്ന ഹാന്‍സ് പിടികൂടി. മംഗലാപുരത്ത് നിന്ന് മലപ്പുറത്തേക്ക് കൊണ്ടുവന്ന ഹാന്‍സാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി സ്വദേശി ഉദയചന്ദ്രന്‍(49), വളാങ്കുളം സ്വദേശി അബ്ദുല്‍ ലത്തീഫ്(57) എന്നിവരാണ് പിടിയിലായത്.

ഉള്ളി വണ്ടിയില്‍ കടത്തുകയായിരുന്ന ഹാന്‍സാണ് പിടികൂടിയത്. ഉള്ളി ചാക്കിന് ഇടയില്‍ വെച്ച് നിരോധിത ലഹരി ഉത്പന്നങ്ങളായ ഹാന്‍സ് കടത്താനായിരുന്നു നീക്കം. ചാക്കിന് ഇടയില്‍ വെച്ചാണ് ഹാന്‍സ് കടത്തിയത്. പിടികൂടിയ ഹാന്‍സിന് 24 ലക്ഷം രൂപ വില വരും എന്നാണ് പൊലീസ് പറയുന്നത്.

കര്‍ണാടകയില്‍ നിന്ന് ഏറെക്കാലമായി വന്‍തോതില്‍ നിരോധിത പുകയിലെ ഉദ്പ്പന്നങ്ങള്‍ കാസര്‍ഗോഡ് വഴി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എത്തുന്നുണ്ട്. നേരത്തേയും മംഗലാപുരത്ത് നിന്ന് കടത്താന്‍ ശ്രമിച്ച ഹാന്‍സ് പൊലീസ് പിടികൂടിയിരുന്നു.

CONTENT HIGHLIGHTS: Hans who was smuggling onions in a cart worth Rs 24 lakhs was Police caught

Latest Stories

We use cookies to give you the best possible experience. Learn more