| Thursday, 20th June 2024, 10:07 pm

ആ ചോദ്യം ഫ്രെയിം ചെയ്തത് ശരിയായില്ല; എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു: ഹന്ന റെജി കോശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡി.എന്‍.എയെന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ നടി ഹന്ന റെജി കോശിയോട് ഒരു യൂട്യൂബ് ചാനലിലെ അവതാരക മോശമായി പെരുമാറിയിരുന്നു. പിന്നാലെ അത് വലിയ ചര്‍ച്ചയുമായിരുന്നു. സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ എന്നായിരുന്നു ഹന്നയോട് അവതാരക ചോദിച്ചത്. പിന്നാലെ താരം അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

താന്‍ തുടക്കത്തില്‍ പ്രതികരിച്ചിരുന്നില്ലെന്നും തനിക്ക് അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്തത് കൊണ്ടായിരുന്നു അതെന്നും പറയുകയാണ് ഹന്ന. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ആ അവതാരക അവരുടേതായ കാഴ്ച്ചപ്പാടാണ് പറഞ്ഞതെന്നും പക്ഷെ അവരത് ഫ്രെയിം ചെയ്ത രീതി ശരിയായില്ലെന്നും ഹന്ന കൂട്ടിച്ചേര്‍ത്തു.

‘ആ വ്യക്തി അവരുടേതായ കാഴ്ച്ചപ്പാടാണ് പറഞ്ഞത്. പക്ഷെ അവര്‍ അത് ഫ്രെയിം ചെയ്ത രീതി ശരിയായില്ല. പിന്നെ മുകളില്‍ നിന്നുള്ള പ്രഷര്‍ കാരണമാണോ അങ്ങനെയൊരു ചോദ്യം ചോദിച്ചതെന്ന് നമുക്ക് അറിയില്ല. അങ്ങനെയൊന്ന് ഇന്‍ഡസ്ട്രിയില്‍ ഉണ്ടോയെന്ന് ചോദിച്ചാല്‍ കുഴപ്പമില്ല. നിങ്ങള്‍ അങ്ങനെയാണോ എന്ന് ചോദിച്ചാല്‍ എന്തു ചെയ്യും. അവിടെയാണ് മോശമായി പോയത്.

അവര്‍ പിന്നീട് ഇട്ട വീഡിയോയില്‍ പറയുന്നത് താന്‍ എക്സ്പെക്ട് ചെയ്ത ഉത്തരം വേറെയൊരു കാര്യമായിരുന്നു എന്നാണ്. ആ ഉത്തരത്തില്‍ നിന്ന് തനിക്ക് കുറച്ച് കാര്യങ്ങള്‍ തിരിച്ച് ചോദിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെയുള്ള ചോദ്യം ചോദിച്ചത് എന്നാണ് പറഞ്ഞത്. എല്ലാവര്‍ക്കും അവന്റേതായ ന്യായമുണ്ട്. പെട്ടെന്ന് ഇങ്ങനെയൊരു ചോദ്യം കേള്‍ക്കുമ്പോള്‍ നമ്മള്‍ എന്താവും ഷോക്കാകും.

അത് ഫ്രെയിം ചെയ്ത രീതി നല്ലതായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഒരു ജനറല്‍ ക്വസ്റ്റ്യന്‍ ആകാമായിരുന്നു. ഞാന്‍ തുടക്കത്തില്‍ റിയാക്ട് ചെയ്തിരുന്നില്ല. കാരണം എനിക്ക് അതിനോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്റെ ഇത്രയും വര്‍ഷത്തെ ഇന്റര്‍വ്യൂകള്‍ നോക്കിയാല്‍ ഒരു കാര്യം മനസിലാകും, ഞാന്‍ ഇതുവരെ വേദനിപ്പിക്കുന്ന തരത്തില്‍ ആരോടും സംസാരിച്ചിട്ടില്ല. ആദ്യമായാണ് ഞാന്‍ ഒരു ഇന്റര്‍വ്യൂയില്‍ ഇത്ര ദേഷ്യത്തില്‍ സംസാരിക്കുന്നത്,’ ഹന്ന റെജി കോശി പറഞ്ഞു.


Content Highlight: Hannah Reji Koshy Says That Interview Question Was Not Framed Correctly

We use cookies to give you the best possible experience. Learn more