| Thursday, 18th May 2017, 1:24 pm

'ജീവന്‍ വേണേല്‍ മാറിക്കോ'; യുവിയുടെ കൂറ്റനടിയില്‍ നിന്ന് വിജയ് ശങ്കര്‍ രക്ഷപ്പെട്ടതിങ്ങനെ; വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലുര്‍: ഐ.പി.എല്‍ ക്വാളിഫയറില്‍ സണ്‍ റൈസേര്‍സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരവേദി മഴ തണുപ്പിച്ചെങ്കിലും മത്സരം ചൂട് പിടിച്ചതായിരുന്നു. വിജയലക്ഷ്യം ആറോവറില്‍ നിശ്ചയിക്കപ്പെട്ട മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു വിജയം.


Also read ‘എന്റെ ജീവിതം എനിക്കുള്ളതാണ്’ എന്ന് നഫ്സീന: ആത്മഹത്യയ്ക്ക് കാരണം ദയനീയാവസ്ഥ തുറന്നുകാട്ടിയുള്ള മാധ്യമവാര്‍ത്തകളെന്ന് റിപ്പോര്‍ട്ട് 


മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ സ്വാഭാവിക ശൈലിയില്‍ തന്നെയായിരുന്നു താരം ബാറ്റ് വീശിയിരുന്നത്. പിയുഷ് ചൗള എറിഞ്ഞ 14ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ താരത്തിന്റെ കടന്നാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് സഹതാരമായിരുന്ന ശങ്കറാണ്.

ഓവറിലെ മൂന്നാം പന്തില്‍ ചൗള എറിഞ്ഞ ഷോട്ട് ലെങ്ത് ബോള്‍ യുവി ലോങ് ഓണിലേക്ക് ബൗണ്ടറി പായിച്ചപ്പോഴായിരുന്നു സംഭവം. നോണ്‍ സ്ട്രേക്കര്‍ എന്‍ഡില്‍ ഹെല്‍മറ്റില്ലാതെ നിന്നിരുന്ന വിജയ് ശങ്കറിന്റെ നേരെയായിരുന്നു പന്ത് വന്നത്. ഹെല്‍മറ്റ് പോലുമില്ലാതെ നിന്ന താരം രക്ഷപ്പെട്ടത് ചെറിയ ഭാഗ്യത്തിനായിരുന്നു.


Dont miss ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ഫ്രെയിമില്‍ കയറി വന്ന യുവതിയുടെ മാറിടത്തില്‍ പിടിച്ച് തള്ളി ബി.ബി.സി റിപ്പോര്‍ട്ടര്‍; വീഡിയോ 


യുവിയുടെ സ്ട്രൈറ്റ് ഡ്രൈവില്‍ നിന്ന് നിലത്ത് കിടന്നാണ് ശങ്കര്‍ രക്ഷപ്പെട്ടത്. മത്സരത്തില്‍ 20ഓവറില്‍ 128 റണ്‍സെടുത്ത ഹൈദരാബാദിനെ മഴനിയമ പ്രകാരം 5.2 ഓവറില്‍ 48 റണ്‍സെടുത്ത കൊല്‍ക്കത്ത പരാജയപ്പെടുത്തുകയായിരുന്നു.
നാളെ നടക്കുന്ന രണ്ടാം ക്വാളിഫൈറില്‍ കൊല്‍ക്കത്ത മുംബൈയെ നേരിടും. വിജയിക്കുന്നവര്‍ക്ക് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാം. ഫൈനലില്‍ പൂണെയാണ് എതിരാളികള്‍.

വീഡിയോ കാണാം

We use cookies to give you the best possible experience. Learn more