അവരുടേത് സ്വവര്‍ഗലൈംഗികതയായിരുന്നില്ല. നഗരത്തിലെത്തുന്ന അപരിചിതരെ അപമാനിക്കും വിധത്തിലുള്ള ഭീകരമായ “ബലാത്സംഗ”ത്തില്‍ കുറഞ്ഞ ഒന്നുമായിരുന്നില്ല അവര്‍ ചെയ്തിരുന്നത്. എന്നിട്ടും ഈ ബലാത്സംഗ നടപടികളില്‍ നിന്നും അതുപോലുള്ള കുറ്റങ്ങളില്‍ നിന്നും മാറാന്‍ പ്രവാചകന്‍ ലൂത്ത് 30 വര്‍ഷത്തോളം അവരോട് ഉദ്‌ബോധനം നടത്തി. അതുകൊണ്ട് തന്നെ ലൂത്തിന്റെ ജനതയെ കുറിച്ചുള്ള ഇക്കഥയെ ഉഭയകക്ഷിസമ്മതപ്രകാരം രണ്ടുപേര്‍ തമ്മില്‍ പ്രണയബദ്ധരാവുന്നതുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.
റിപ്പോര്‍ട്ട്: ഷഫീക്ക് എച്ച്
പലപ്പോഴും ഇസ്‌ലാമില്‍ സ്വവര്‍ഗ ലൈംഗികതയെ പാപമാക്കിമാറ്റുന്ന, കുറ്റകൃത്യം തന്നെയാക്കിത്തീര്‍ക്കുന്ന ഒരു കഥയുണ്ട്. ലൂത്ത് നബിയുടെ ജനതയെ അല്ലാഹു തന്നെ നശിപ്പിച്ചുകളഞ്ഞ കഥയാണത്. സ്വവര്‍ഗാനുരാഗികളുള്ളതുകൊണ്ടാണ് പ്രസ്തുത ജനതയെ ദൈവം നശിപ്പിച്ചതെന്നാണ് ഇസ്‌ലാമിന്റെ പ്രബല വായനകള്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ജനാധിപത്യത്തിന്റെ സമകാലീന നവപരിസരത്തില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള പലേ വായനകളും മുന്നോട്ട് വന്നിട്ടുണ്ട്. സ്ത്രീപക്ഷ വായനകളും കറുത്തവര്‍ഗപക്ഷ വായനയുമൊക്കെ.
ചോദ്യം ഇതായിരുന്നു; “സഹോദരാ… ഇസ്‌ലാം സ്വവര്‍ഗ ലൈംഗികതയെ അംഗീകരിക്കുന്നില്ലല്ലോ. എന്നിട്ടും താങ്കളെന്താ അവരെ പിന്തുണയ്ക്കുന്നത്?” തീര്‍ച്ചയായും ഇസ്‌ലാമിനെ കുറിച്ചുള്ള പരമ്പരാഗത വായനകളെ അഥവാ പ്രബല വായനകളെ ഉള്ളില്‍ സൂക്ഷിക്കുന്ന ആര്‍ക്കും (അത്തരം വായനമാത്രമേ ഇസ്‌ലാമില്‍ ഉള്ളു എന്ന് വ്യശ്വസിച്ച് വശായിപ്പോയിരിക്കുന്ന ചില “സെക്കുലറിസ്റ്റുകള്‍ക്കും”) തോന്നാവുന്ന ഒരു ലളിത ചോദ്യമാണിത്. ചോദിച്ചതാകട്ടെ ഇസ്‌ലാമിലും അല്ലാഹുവിലും അടിയുറച്ച് വിശ്വസിക്കുന്ന ഹാനി ഹിലാല്‍ എന്ന ദല്‍ഹി പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയോട്.
എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു ചോദ്യം ഹാനിക്ക് അഭിസംബോധന ചെയ്യേണ്ടിവന്നു എന്നത് ഊഹിക്കാവുന്നതേയുള്ളു. സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കിക്കൊണ്ട് അമേരിക്കന്‍ പരമോന്നത കോടതിയുടെ വിധി വന്നപ്പോള്‍ അതിനെ ആഘോഷിച്ചുകൊണ്ട് ഫേസ്ബുക്കില്‍ മഴവില്‍ പ്രൊഫൈല്‍ ചിത്രം വൈറല്‍ ആവുകയുണ്ടായല്ലോ. ഹാനിയും തന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ മഴവില്‍ തൂകിക്കൊണ്ട് ആഘോഷത്തില്‍ പങ്കെടുത്തു. ഈ ചിത്രത്തില്‍ തന്നെയാണ് ഹാനിക്ക് ആ നെടുങ്കന്‍ ചോദ്യത്തെ അഭിസംബോധന ചെയ്യേണ്ടിവന്നതും.
പലപ്പോഴും ഇസ്‌ലാമില്‍ സ്വവര്‍ഗ ലൈംഗികതയെ പാപമാക്കിമാറ്റുന്ന, കുറ്റകൃത്യം തന്നെയാക്കിത്തീര്‍ക്കുന്ന ഒരു കഥയുണ്ട്. ലൂത്ത് നബിയുടെ ജനതയെ അല്ലാഹു തന്നെ നശിപ്പിച്ചുകളഞ്ഞ കഥയാണത്. സ്വവര്‍ഗാനുരാഗികളുള്ളതുകൊണ്ടാണ് പ്രസ്തുത ജനതയെ ദൈവം നശിപ്പിച്ചതെന്നാണ് ഇസ്‌ലാമിന്റെ പ്രബല വായനകള്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ജനാധിപത്യത്തിന്റെ സമകാലീന നവപരിസരത്തില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള പലേ വായനകളും മുന്നോട്ട് വന്നിട്ടുണ്ട്. സ്ത്രീപക്ഷ വായനകളും കറുത്തവര്‍ഗപക്ഷ വായനയുമൊക്കെ.
അതുപോലെ തന്നെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍പോലും അഭിസംബോധന ചെയ്യേണ്ടതിന്റെ അനിവാര്യതയെ അഭിമുഖീകരിക്കുന്ന ഒരു ഘട്ടിത്തില്‍ കൂടിയാണ് മറ്റെല്ലാ സമുദായങ്ങളെയും പോലെ തന്നെ ഇസ്‌ലാമിനുള്ളിലെ ജനാധിപത്യ സമരങ്ങളും, വായനകളും മുന്നേറുന്നത് എന്നത് ഏറ്റവും പുതിയ ശുഭസൂചകമായ വാര്‍ത്തകള്‍.
ട്രാന്‍സ്‌ജെണ്ടേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ തന്നെ അഭിസംബോധന ചെയ്ത് ഇസ്ലാമിക മാസികയായ “തെളിച്ചം” പുതിയ പതിപ്പിറക്കിയിരിക്കുകയാണ്. (സ്വവര്‍ഗ പ്രണയികളെ കുറിച്ച് പ്രസ്തുത പതിപ്പ് ഒന്നും മിണ്ടുന്നില്ല എങ്കിലും) കേരളത്തിലെ മുസ്‌ലീങ്ങള്‍ക്കിടയില്‍ പ്രശ്‌നം കൂടുതല്‍ ചൂടുപിടിച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള അഭിസംബോധനകള്‍ അനിവാര്യമാണെന്നും തിരിച്ചറിയപ്പെടുന്നു എന്നാണ് ഇത്തരം വായനകളും സമീപനങ്ങളും വ്യക്തമാക്കുന്നത്. സന്തോഷം.
ഈ പശ്ചാത്തലത്തില്‍ ഹാനി, മേല്‍ സൂചിപ്പിച്ച ചോദ്യത്തിനും അതുമായി ബന്ധപ്പെട്ട് തന്റെ പോസ്റ്റില്‍ വന്ന ചര്‍ച്ചയ്ക്കും മറുപടിയായി നല്‍കിയ കമെന്റ് ശ്രദ്ധിക്കപ്പെടേണ്ടതുതന്നെ. ലൂത്ത് നബിയുടെ ജനതയുടെ കഥയെ അപനിര്‍മ്മിക്കുകയും മറ്റൊരു വായന നല്‍കുകയുമായിരുന്നു ഹാനി തന്റെ ചുട്ട മറുപടിയിലൂടെ. കമെന്റായി നല്‍കിയ പ്രസ്തുത മറുപടി:
“എന്റെ വീക്ഷണം ഇസ്‌ലാമികവും അതേസമയം യുക്തിയിലൂന്നുന്നതുമാണ്. അവ പരസ്പരപൂരകങ്ങളാണ്. മാത്രവുമല്ല അല്ലാഹു, അവന്‍ തന്നെ സൃഷ്ടിച്ച മനുഷ്യന്റെ യുക്തിക്കുപോലും അപഹാസ്യമായ നിയന്ത്രണങ്ങള്‍ നമുക്കുമേല്‍ വെയ്ക്കില്ല എന്ന ഉറച്ച വിശ്വാസവുമുണ്ട്.
ഖുര്‍ആനെയും ഹദീസിനെയും (രണ്ടടിസ്ഥാനപ്രമാണങ്ങള്‍) ആര്‍ക്കും വളരെ എളുപ്പം ദുര്‍വ്യാഖ്യാനം ചെയ്യാനും തങ്ങളുടെ വ്യക്തിപരവും രാഷ്ട്രീയപരവുമായ നേട്ടങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനുമാവും എന്നതാണ് അതികഠിനമായ സത്യം. അതാണെന്നെ വേദനിപ്പിക്കാറ്. എന്റെ എളിയ ബുദ്ധിയില്‍ ഈ വിഷയം പരിശോധിച്ചിട്ട് ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതാണ്:
വര്‍ണം, ജാതി, ലിംഗം (gender), ലൈംഗികത എന്നിവയെ പരിഗണിക്കാതെ എല്ലാ മനുഷ്യരെയും അംഗീകരിക്കണമെന്ന് അല്ലാഹു നമ്മോട് പറയുമ്പോള്‍ തന്നെ ഇസ്‌ലാം സ്വവര്‍ഗ ലൈംഗികതയെ എതിര്‍ക്കുന്നില്ല എന്ന് മനസിലാക്കാം. ലൈംഗികതയുടെ അടിസ്ഥാനത്തില്‍ അവരുടെ അവകാശങ്ങളെ നിഷേധിക്കുക എന്നത് മാനുഷ്യവിരുദ്ധമായ അതിക്രമമാണ്.
Posted by Hani Hilal on Saturday, 27 June 2015
സ്വവര്‍ഗ ലൈംഗികതയെ കുറ്റകരമാക്കുന്നതിനായി ഇസ്‌ലാമിക ലോകത്ത് എപ്പോഴും എടുത്തുപയോഗിച്ചുവരുന്നത് ലൂത്ത് നബിയുടെ കഥയാണല്ലോ. എന്നാല്‍ അക്കഥയില്‍ നമ്മള്‍ മറന്നുപോകുന്നത്:
ലൂത്തിന്റെ ജനത, മലവിസര്‍ജനം കഴിഞ്ഞാലോ, ലൈംഗിക സ്ഖലനം സംഭവിച്ചാലോ വൃത്തിയാക്കുകപോലുമില്ലാത്ത ജനതയാണ്. അവര്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പോലും പങ്കുവെക്കാനറക്കുന്ന ഹീനരും പിശുക്കരുമാണ്. അത് കാണിക്കുന്നതു തന്നെ ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍പോലും ലംഘിച്ചവരാണവര്‍ എന്നാണ്.
അവരുടേത് സ്വവര്‍ഗലൈംഗികതയായിരുന്നില്ല. നഗരത്തിലെത്തുന്ന അപരിചിതരെ അപമാനിക്കും വിധത്തിലുള്ള ഭീകരമായ “ബലാത്സംഗ”ത്തില്‍ കുറഞ്ഞ ഒന്നുമായിരുന്നില്ല അവര്‍ ചെയ്തിരുന്നത്. എന്നിട്ടും ഈ ബലാത്സംഗ നടപടികളില്‍ നിന്നും അതുപോലുള്ള കുറ്റങ്ങളില്‍ നിന്നും മാറാന്‍ പ്രവാചകന്‍ ലൂത്ത് 30 വര്‍ഷത്തോളം അവരോട് ഉദ്‌ബോധനം നടത്തി. അതുകൊണ്ട് തന്നെ ലൂത്തിന്റെ ജനതയെ കുറിച്ചുള്ള ഇക്കഥയെ ഉഭയകക്ഷിസമ്മതപ്രകാരം രണ്ടുപേര്‍ തമ്മില്‍ പ്രണയബദ്ധരാവുന്നതുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.
ഈ പ്രൊഫൈല്‍ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ഈ കുറിപ്പ് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.”