‘ആരോപണം തെറ്റാണെങ്കില്‍ അവര്‍ക്ക് കേസെടുക്കാം, എന്നെ തൂക്കിക്കൊല്ലാം’, ശിവകുമാര്‍ പറഞ്ഞു.
കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയതിന്റെ മറവില്‍ 2000 കോടി രൂപയ്ക്ക് മുകളില്‍ അഴിമതി നടന്നുവെന്നും ഇതില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നുമാണ് സിദ്ധരാമയ്യയും ശിവകുമാറും ആവശ്യപ്പെട്ടത്.
കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ വെന്റിലേറ്ററുകള്‍, പി.പി.ഇ കിറ്റുകള്‍, സാനിറ്റൈസറുകള്‍, ഗ്ലൗസുകള്‍ എന്നിവയും മറ്റ് ഉപകരണങ്ങളും വാങ്ങിയതില്‍ രണ്ടായിരം കോടിയിലധികം രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
ചികിത്സാ ഉപകരണങ്ങളുടെ വില കൂട്ടിക്കാണിച്ച് പണം തട്ടിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. കൂടിയ വിലക്കാണ് സാധനങ്ങള്‍ വാങ്ങിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കോണ്‍ഗ്രസ് പുറത്തുവിട്ടു.
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നാണ് ബി.ജെ.പി വാദം. ആരോപണങ്ങള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ഇതേതുടര്‍ന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി രവി കുമാര്‍ എന്‍. പരാതി നല്‍കുകയും ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക