ഫരീദ്‌കോട്ട്: മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് 25കാരനെ ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തി. കൈയും കാലും വെട്ടിമാറ്റിയാണ് വിനോദ് കുമാറെന്നയാളെ കൊലപ്പെടുത്തിയത്. പഞ്ചാബിലെ ബത്തിന്ദ ജില്ലയിലാണ് സംഭവം.
മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് പരുക്കേറ്റ വിനോദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തേ പ്രദേശത്ത് യുവാക്കള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്തുവെന്ന ആരോപണത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജയിലിലായിരുന്ന വിനോദ് മൂന്ന് ദിവസം മുമ്പാണ് ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്.
ഗ്രാമത്തിലെ യുവാക്കള്‍ക്ക് വിനോദ് മയക്കുമരുന്ന് കൊടുക്കുന്നെണ്ടെന്ന് പരാതിപ്പെട്ടപ്പോള്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. എന്നാല്‍ വിനോദ് മയക്കുമരുന്ന് വില്‍ക്കാറില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.
പൊലീസ് വിനോദിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച നാട്ടുകാര്‍ വിനോദുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീടാണ് ആയുധങ്ങള്‍ ഉപയോഗിച്ച് ഇയാളുടെ കൈയും കാലും വെട്ടിമാറ്റിയത്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന ആള്‍ക്കാര്‍ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.