ന്യൂദല്‍ഹി: കൊറോണ മുഖ്യ പ്രതിരോധങ്ങളിലൊന്നായ ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തി ഉത്തരവ് പുറത്ത് വന്നു. ആല്‍ക്കഹോള്‍-ബേസ്ഡ് സാനിറ്റൈസറുകളെ 18 ശതമാനം ജി.എസ്.ടി പരിധിയിലുള്‍പ്പെടുത്തിയതായി അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഹാന്‍ഡ് സാനിറ്റൈസറുകളുടെ നികുതി സംബന്ധിച്ച് സ്പ്രിംഗ്ഫീല്‍ഡ് ഇന്ത്യ ഡിസ്റ്റലറീസ് എ.എ.ആര്‍ ന്റെ ഗോവ വിഭാഗത്തെ സമീപിക്കുകയും ഹാന്‍ഡ് സാനിറ്റൈസറുകളെ 12 ശതമാനം ജി.എസ്.ടി വിഭാഗത്തില്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.
കൂടാതെ നിലവിലെ സാഹചര്യത്തില്‍ ആവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവയെ ജിഎസ്ടി നിരക്കില്‍ നിന്ന് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകളെ 18 ശതമാനം നികുതി നിരക്കില്‍ തന്നെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം കേന്ദ്ര ഉപഭോക്ത്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ആവശ്യസാധനങ്ങളുട ലിസ്റ്റില്‍പ്പെട്ടവയാണ്. അതില്‍ നിന്ന് ഒഴിവാക്കിയ സാധനങ്ങള്‍ക്ക് മാത്രമേ പ്രത്യേകം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കയുള്ളുവെന്ന് എഎആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ഹാന്‍ഡ് സാനിറ്റൈസറുകളുടെ നികുതി നിരക്കിനെ പറ്റിയും കൂടുതല്‍ ലഭ്യമാക്കുന്നതിനെപ്പറ്റി കൂടുതല്‍ ക്യത്യമായി ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. നികുതി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇവയെ പ്രത്യേകം വിഭാഗങ്ങളായി വര്‍ഗ്ഗീകരിച്ച് വേണം ജി.എസ്.ടി നടപ്പാക്കേണ്ടത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക