| Wednesday, 1st July 2015, 10:34 am

കൈകള്‍ക്കും നഖത്തിനും നല്‍കണം, പ്രത്യക പരിചരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നഖകള്‍ക്കും കൈകള്‍ക്കും നിങ്ങള്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറുണ്ടോ? ഒരു ദിവസം നമ്മള്‍ ചെയ്യുന്ന ജോലികളും മറ്റും പലപ്പോഴും ബാധിക്കുന്നത് നഖങ്ങളെയാണ്.  അതുകൊണ്ടുതന്നെ അവ പ്രത്യേകം കരുതല്‍ അര്‍ഹിക്കുന്നു.

റെറ്റിനോള്‍, പെപ്റ്റിഡസ്, വിറ്റമിന്‍ ബി എന്നിവയടങ്ങിയ ക്രീമുകള്‍ കൈകളുടെ പരിചരണത്തിനു ഉപയോഗിക്കാം. ദിവസം രണ്ടു തവണയെങ്കിലും ഇത് കൈകളില്‍ പുരട്ടുക.

ഗ്ലൈക്കോളിക് ആസിഡ്, വിറ്റാമിന്‍ സി എന്നിവ കൂടിയുള്ള ക്രീമുകളാണെങ്കില്‍ പ്രായം കൂടുമ്പോഴുണ്ടാവുന്ന ചുളിവുകളും കലകളും ഇല്ലാതാക്കാം.

ആഴ്ചയില്‍ ഒരിക്കലെങ്കിലും എക്‌സ്‌ഫോളിയേറ്റ് ഉപയോഗിക്കുക. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യുകയും ക്രീം ആഴത്തില്‍ ഉള്ളിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

നഖവും മോയ്‌സ്ചുറൈസ് ചെയ്യുക. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് പെട്രോളിയം ജെല്ലിയോ, ക്യൂട്ടിക്കിള്‍ ക്രീമോ നഖത്തില്‍ പുരട്ടാം.

നഖത്തിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യുന്ന ഭക്ഷണം കഴിക്കുക. കാല്‍ത്സ്യം ധാരാളം അടങ്ങിയ ഭക്ഷ്യസാധനങ്ങള്‍ നഖത്തെ സുന്ദരവും ആരോഗ്യമുള്ളവയും ആക്കും.

വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കുക. പ്രത്യേകിച്ച് വെള്ളം ഉപയോഗിച്ചുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍. ഇത് നഖങ്ങള്‍ പൊട്ടില്ലെന്ന് ഉറപ്പുവരുത്തും.

എല്ലാസമയവും നെയില്‍പോളിഷ് ഉപയോഗിക്കരുത്. നഖങ്ങള്‍ക്കും വായു ആവശ്യമുണ്ട്. നെയില്‍പോളിഷ് റിമൂവര്‍ ധാരാളമായി ഉപയോഗിക്കുന്നതും നഖത്തിനു ദോഷം ചെയ്യും. ഇത് മഞ്ഞനിറത്തിനു കാരണമാകും.

ശരീരത്തില്‍ സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ നഖത്തെയും കൈകളേയും മറക്കരുത്. അവയ്ക്കും സൂര്യരശ്മികളില്‍ നിന്നും സംരക്ഷണം വേണം.

We use cookies to give you the best possible experience. Learn more