കൊച്ചി: പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍, പ്രണവ് മോഹന്‍ലാലിനൊപ്പം വെള്ളിത്തിരയിലേക്ക്. അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെയാണ് ഹനാന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്.
ഹനാന്റെ ജീവിതകഥ മാധ്യമങ്ങളിലൂടെയാണ് അരുണ്‍ ഗോപി അറിയുന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ ഹനാന്‍ തൊടുപുഴയിലെ അല്‍അസര്‍കോളജിലെ മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ്.
അച്ഛനും അമ്മയും പണ്ടേ വേര്‍പിരിഞ്ഞ ഹനാന്റെ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. അമ്മയെക്കൂടാതെ പ്ലസ്ടുവിന് പഠിക്കുന്ന അനിയനുമുണ്ട് ഹനാന്.
ALSO READ: സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത് പൂര്‍ണ ബോധ്യത്തോടെ!സജിതാ മഠത്തില്‍ സംസാരിക്കുന്നു
ചിത്രത്തില്‍ ഹനാന് വേഷം നല്‍കുമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞതായി മാനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിര്‍മാണം.
പ്രണവിന്റെയും അരുണിന്റെയും രണ്ടാമത്തെ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു.