Kerala News
ഹനാന്റെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം; ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടു: പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 01, 06:30 am
Wednesday, 1st August 2018, 12:00 pm

തിരുവനന്തപുരം: ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹനാന്‍ വന്നുകണ്ടിരുന്നെന്നും ഹനാന്റെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാന്‍ എത്തിയത്.

സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് പറഞ്ഞിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.


16 ാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചു; ഫേസ്ബുക്കില്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; രജീഷ് പോളിനെതിരെ വിദ്യാര്‍ത്ഥിനി


പഠനത്തിനിടെ ഉപജീവനത്തിനായി മീന്‍വില്‍പ്പന നടത്തി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ കോളേജ് വിദ്യാര്‍ഥിനിയാണ് ഹനാന്‍.

ഖാദി ബോര്‍ഡിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമാണിച്ച് ബുധനാഴ്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഖാദി ഫാഷന്‍ ഷോയില്‍ ഇത്തവണ എത്തുക ഹനാനാണ്.

ഹനാന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരവും നല്‍കും. ഇത്തരമൊരു അംഗീകാരവും അവസരവും തനിക്കു നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹനാന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഹനാന്‍ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന്‍ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാര്‍ത്ത വന്നതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാന്‍.


കുമ്മനം കേരളരാഷ്ട്രീയത്തിലേക്ക് ഉടന്‍ തിരിച്ചുവരില്ല: ശ്രീധരന്‍പിള്ള


അന്ന് സര്‍ക്കാര്‍ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാന്‍ എത്തിയത്.

സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് പറഞ്ഞു.