Advertisement
Kerala News
ഹനാനെ അപമാനിച്ച സംഭവം; ഒരാള്‍കൂടി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 02, 06:14 am
Thursday, 2nd August 2018, 11:44 am

കൊച്ചി: ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാവാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഹനാനെ അധിക്ഷേപിച്ച് ആദ്യം ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്ത വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ക്കിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

Also Read ഞെട്ടാന്‍ തയ്യാറായി കൊള്ളു;പുത്തന്‍ സംസാര ഗാനവുമായി ഫ്രഞ്ച് വിപ്ലവത്തിലൂടെ സണ്ണി വെയിനും കൂട്ടരും

ഹനാനെ അധിക്ഷേപിച്ച് അശ്ലീല കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയും കൊല്ലം സ്വദേശി സിയാദിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഹനാനുനേരെ നടന്ന സൈബര്‍ ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെ പോസ്റ്റിട്ടവരില്‍ പലരും അവ പിന്‍വലിച്ചു. എന്നാല്‍, ഈ പോസ്റ്റുകളുടെയെല്ലാം തെളിവുകള്‍ പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

അശ്ലീല പോസ്റ്റിട്ടവരെയാണ് പോലീസ് ആദ്യഘട്ടത്തില്‍ പിടികൂടുന്നത്. ഹനാനെ അധിക്ഷേപിക്കുന്ന പ്രചാരണത്തില്‍ പങ്കാളികളായ ഒട്ടേറെപേരുടെ വിവരം ഫേസ്ബുക്കിന്റെ സഹായത്തോടെ പോലീസ് ശേഖരിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും.