കൊച്ചി: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സഹായവുമായി ഹനാന്. തന്റെ ജീവിതത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ തന്റെ അക്കൗണ്ടിലേക്ക് എത്തിയ ഒന്നരലക്ഷം രൂപയാണ് ഹനാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനമായി നല്‍കിയത്.
അതേസമയം ചലച്ചിത്ര നടന്മാരടക്കം നിരവധിപേര്‍ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് നടന് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്കി. സിനിമാലോകത്ത് നിന്ന് നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്.
മലയാളത്തിനു പുറമേ തമിഴ് സൂപ്പര്‍ താരങ്ങളും സഹോദരന്മാരുമായ സൂര്യയും സഹോദരന് കാര്‍ത്തിയും കേരളത്തിന് 25 ലക്ഷം രൂപ സംഭാവന നല്കി. നടന് കമല്ഹാസന് 25 ലക്ഷം രൂപ സംഭാവന ചെയ്തു.
അര്ജുന് റെഡ്ഡി നായകന് വിജയ് ദേവരക്കൊണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5 ലക്ഷം രൂപയും സംഭാവന ചെയ്തിരുന്നു.
പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു. എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തിയിരുന്നു.