| Saturday, 10th December 2022, 2:20 pm

ഡബിള്‍ സെഞ്ച്വറി ക്ലബ്ബ് ഇന്ത്യയുടെ കുത്തക തന്നെ; സച്ചിനും സേവാഗിനും രോഹിത്തിനും ശേഷം ഇതാ ഇഷാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടി ഇന്ത്യന്‍ സൂപ്പര്‍ തരം ഇഷാന്‍ കിഷന്‍. ഇന്ത്യ-ബംഗ്ലാദേശ് മൂന്നം ഏകദിനത്തിലാണ് ബംഗ്ലാ കടുവകളെ അടിച്ചൊതുക്കി ഇഷാന്‍ ഇരട്ട സെഞ്ച്വറി നേടിയത്.

പരമ്പരയലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് സീരീസ് നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് മുഖം രക്ഷിക്കനെങ്കിലും മൂന്നാം മത്സരം ജയിക്കേണ്ടത് അനിവാര്യമായിരുന്നു. ഈ സഹചര്യത്തിലാണ് ഇഷാന്‍ കളമറിഞ്ഞ് കളിച്ചത്.

ഓപ്പണര്‍ ശിഖര്‍ ധവാനെ തുടക്കത്തിലേ നഷ്ടപ്പെട്ട ഇന്ത്യക്ക് കാലിടറുമെന്ന് തോന്നിച്ചെങ്കിലും മറുവശത്ത് ഷാന്‍ കിഷന്‍ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ചാണ് ഇഷാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

126 പന്തില്‍ നിന്നുമാണ് ഇഷാന്‍ ഇരട്ട സെഞ്ച്വറി തികച്ചത്. 23 ബൗണ്ടറിയും ഒമ്പത് സിക്‌സറുമുള്‍പ്പടെയാണ് ഇഷാന്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നിലവില്‍ 35 ഓവറില്‍ 295 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലണ് ഇന്ത്യ.

Content Highlight:  Ishan Kishan scores Double century

We use cookies to give you the best possible experience. Learn more