|

അച്ഛന്‍ തിരിച്ചെത്തിയാല്‍ ഇക്കാര്യങ്ങള്‍ ചോദിക്കണം; അഭിനന്ദന്റെ മകനോട് പാക് നടന്‍ ഹംസ അലി അബ്ബാസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക് തടവില്‍ കഴിയുന്ന ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്റെ മകനോട് ചില കാര്യങ്ങള്‍ ആവശ്യപ്പെട്ട് പാക് നടന്‍ ഹംസ അബ്ബാസ് അലിയുടെ ട്വീറ്റ്. മോദിയുടെ രാഷ്ട്രീയ പ്രചരണത്തിനുവേണ്ടിയുള്ള യുദ്ധവും മരണവും കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോയെന്ന് അഭിനന്ദന്‍ തിരിച്ചെത്തിയാല്‍ അച്ഛനോട് ചോദിക്കണമെന്നാണ് ഹംസ ട്വീറ്റിലൂടെ ആവശ്യപ്പെടുന്നത്.

“മോനേ! നിന്റെ അച്ഛനൊരു പട്ടാളക്കാരനാണ്. അതില്‍ അഭിമാനിക്കൂ. ഞങ്ങള്‍ അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്ക് തിരിച്ചയക്കുകയാണ്. തിരിച്ചെത്തിയ അദ്ദേഹത്തെ കെട്ടിപ്പിടിക്കുമ്പോള്‍, മോന്‍ ഒരു കാര്യം ചോദിക്കണം, മോദിയുടെ രാഷ്ട്രീയ കാമ്പെയ്‌നുവേണ്ടിയുള്ള യുദ്ധവും മരണവും കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോയെന്ന്? മറ്റൊരു കാര്യം കൂടി നീ ചോദിക്കണം, ജമ്മുകശ്മീരിലെ നിന്നെപ്പോലുള്ള കൊച്ചു കുഞ്ഞുങ്ങള്‍ അവരുടെ അച്ഛനൊപ്പമുള്ള സമാധാന ജീവിതം അര്‍ഹിക്കുന്നില്ലേയെന്ന്? സമാധാനം” എന്നാണ് ഹംസ അലി അബ്ബാസിയുടെ ട്വീറ്റ്.

Also read:ബി.എസ്.എഫ് പോസ്റ്റുകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമം: പഞ്ചാബില്‍ പാക് ചാരന്‍ പിടിയില്‍

അഭിനന്ദന്‍ വര്‍ധമാനെ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രാജ്യന്തര റെഡ് ക്രോസ് സമിതിയിലൂടെയാണ് കൈമാറ്റം. അഭിനന്ദന്‍ ഇന്ന് വാഗ അതിര്‍ത്തിയിലൂടെ തിരികെയെത്തും.

പാക് പിടിയിലായതിന്റെ മൂന്നാം ദിവസമാണ് അഭിനന്ദന്‍ മോചിപ്പിക്കപ്പെടുന്നത്.

Video Stories