ഹമീദ് അന്‍സാരിയും ഫിദല്‍ കാസ്‌ട്രോയും കൂടിക്കാഴ്ച നടത്തി
World
ഹമീദ് അന്‍സാരിയും ഫിദല്‍ കാസ്‌ട്രോയും കൂടിക്കാഴ്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Oct 31, 05:28 am
Thursday, 31st October 2013, 10:58 am

[]ഹവാന: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയും കൂടിക്കാഴ്ച നടത്തി.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ക്യൂബയില്‍ എത്തിയതായിരുന്നു ഹമീദ് അന്‍സാരി.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം വിശ്രമജീവിതം നയിക്കുന്ന കാസ്‌ട്രോ നീണ്ട ഇടവേളക്ക് ശേഷമാണ് ഒരു വിദേശ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

കഴിഞ്ഞ ജൂലൈയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുരോയുമായാണ് കാസ്‌ട്രോ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് ഹമീദ് അന്‍സാരി ക്യൂബയിലെത്തിയത്.

ക്യൂബയിലെ ഇന്ത്യന്‍ ഫെസ്റ്റിവലും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയേയും ഹമീദ് അന്‍സാരി സന്ദര്‍ശിച്ചു.