| Sunday, 8th October 2023, 4:07 pm

ഹമാസിനെ അനുകൂലിച്ച് ലണ്ടനില്‍ പ്രകടനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഹമാസ്-ഇസ്രഈല്‍ യുദ്ധത്തിനിടയില്‍ ലണ്ടനില്‍ ഹമാസ് അനുകൂല പ്രകടനം. ഏറ്റുമുട്ടലില്‍ ഹമാസിനെ അനുകൂലിച്ച് ലണ്ടന്‍ നഗരത്തില്‍ നടന്ന പ്രകടനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ മെട്രോ പൊളിറ്റന്‍ പൊലീസ് പട്രോളിങ് ശക്തമാക്കി.

‘ഇസ്രഈല്‍ ഗാസ അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്ത് വിട്ടതും അല്ലാത്തതുമായ നിരവധി സംഭവങ്ങള്‍ ഞങ്ങള്‍ക്കറിയാം. പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള സംഘര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കാം. ലണ്ടന്‍ നിവാസികള്‍ക്ക് തടസം വരാതെയും പ്രതിഷേധിക്കാനുള്ള അവകാശം തടയാതെയുമുള്ള ഒരു പോളിസി നടപ്പാക്കും,’ മെട്രൊ പൊളിറ്റന്‍ പൊലീസ് ഞാറാഴ്ച ട്വീറ്റ് ചെയ്തു.

ലണ്ടനില്‍ ഫലസ്തീന്‍ പതാകകള്‍ പിടിച്ച് ജാത നടത്തുന്നവരുടെ വീഡിയോ പുറത്ത് വന്നിരുന്നു.

‘ആളുകള്‍ ക്രൂരമായി കൊലചെയ്യപ്പെടുകയും തട്ടികൊണ്ട് പോകുകയും ചെയ്യുമ്പോള്‍ ലണ്ടനില്‍ ആളുകള്‍ നൃത്തം ചെയ്യുന്നു’ കൗണ്ട് ഡൗണ്‍ അവതാരക റേച്ചല്‍ റിലേ എക്‌സില്‍ വീഡിയോ പോസ്റ്റ് ചെയ്തു. റിലേ പങ്കിട്ട വീഡിയോ ഇമിഗ്രേഷന്‍ മന്ത്രി റോബെര്‍ട്ട് ജെന്റിയ്ക്ക് റീട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് നടപടിയുണ്ടായതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

content highlight: hamas supporting rally on london

We use cookies to give you the best possible experience. Learn more