| Monday, 6th May 2024, 11:30 pm

വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്. മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും നടത്തിയ സന്ധി ചര്‍ച്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി കെയ്‌റോയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ഖത്തറില്‍ തിരിച്ചെത്തിയ ഹമാസ് സംഘം മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതായി അറിയിച്ചത്.

കരാറില്‍ ഇസ്രഈലിന്റെ തീരുമാനം അറിയേണ്ടത് നിര്‍ണായക ഘടകമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതാണ് ഗസയില്‍ തടവിലാക്കപ്പെട്ട ഇസ്രഈലി ബന്ദികളെ മോചിപ്പിക്കാനുള്ള ഏക മാര്‍ഗമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Hamas says it accepts ceasefire proposal

We use cookies to give you the best possible experience. Learn more